ഉച്ചയ്ക്ക് വെച്ച ചോറ് ബാക്കിവന്നോ? ഞൊടിയിടയിലുണ്ടാക്കാം കിടിലന്‍ ചപ്പാത്തി

thepla Chapati

രാത്രിയില്‍ നമ്മളില്‍ പലരും ചപ്പാത്തിയാണ് കഴിക്കാറുള്ളത്. എന്നാല്‍ എന്നും രാത്രി ഗോതമ്പ് ചപ്പാത്തി കഴിച്ച് മടുത്തവരായിരിക്കും നമ്മളില്‍ പലരും. ഇന്ന് രാത്രിയില്‍ ഒരു വെറൈറ്റി ചപ്പാത്തി തയ്യാറാക്കിയാലോ ? ഉച്ചയ്ക്ക് വെച്ച ചോറില്‍ വാക്കി വന്ന ചോറ് ഉപയോഗിച്ച് ഒരു കിടിലന്‍ ചപ്പാത്തി നമുക്കുണ്ടാക്കാം.

ഗുജറാത്ത് സ്‌റ്റൈലിലൊരു ബ്രെഡ് വിഭവമാണ് തേപ്ല. ചേറ് ബാക്കി വന്നതും അല്‍പ്പം മസാലപ്പൊടികള്‍ കൂടി ചേര്‍ത്തുമാണ് ഇതിന്റെ മാവ് തയ്യാറാക്കുന്നത്. ഗുജറാത്ത് സ്‌റ്റൈല്‍ ചപ്പാത്തി തയ്യാറാക്കുന്നത് എങ്ഹനെയെന്ന് നോക്കാം.

ചേരുവകള്‍

ചോറ്

തൈര്

അരിപ്പൊടി

മഞ്ഞള്‍പ്പൊടി

മുളകുപൊടി

മല്ലിപ്പൊടി

അയമോദകം

ഉപ്പ്

എണ്ണ

മല്ലിയില

വെള്ളം

Also Read : http://അരിപ്പൊടിയും പാലുമുണ്ടോ ? ഞൊടിയിടയില്‍ ഒരു കിടിലന്‍ സ്‌നാക്‌സ്

തയ്യാറാക്കുന്ന വിധം

ചേറിലേയ്ക്ക് അല്‍പ്പം തൈര് ചേര്‍ത്ത് നന്നായി ഇളക്കുക.

ഇതിലേയക്ക് അല്‍പ്പം അരിപ്പൊടി കൂടി ചേര്‍ക്കുക.

മഞ്ഞള്‍പ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, അയമോദകം, ഉപ്പ്, എണ്ണ എന്നിവയും ചേര്‍ത്തിളക്കുക.

വെള്ളം കൂടി ചേര്‍ത്ത് കുഴച്ച് മാവ് തയ്യാറാക്കി മാറ്റി വെയ്ക്കുക.

ആവശ്യത്തിന് മാവ് എടുത്ത് ചപ്പാത്തി പരത്തുക.

പാന്‍ അടുപ്പില്‍ വെച്ച് ആവശ്യത്തിന് എണ്ണയൊഴിച്ചു ചൂടാക്കി ചപ്പാത്തി ചുട്ടെടുക്കുക

Also Read : http://പാലും പഞ്ചസാരയും തേയിലയും മാത്രം മതി ! കാരമല്‍ ചായ സിംപിളായി വീട്ടിലുണ്ടാക്കാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News