ഡിപ്ലോമ ഇന്‍ ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ് ടീച്ചര്‍ ട്രെയിനിംഗ് പ്രോഗ്രാമം; അപേക്ഷ ക്ഷണിക്കുന്നു

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2024 ജനുവരി സെഷനില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ് ടീച്ചര്‍ ട്രെയിനിംഗ് പ്രോഗ്രാമിന് ഫെബ്രുവരി 29 വരെ അപേക്ഷിക്കാം. അപേക്ഷകര്‍ പ്ലസ് ടു അഥവാ തത്തുല്യ വിദ്യാഭ്യാസ യോഗ്യതയുള്ളവരായിരിക്കണം.

ALSO READ:നവകേരള സ്ത്രീ സദസ്സ്: മുഖ്യമന്ത്രിയുമായി മുഖാമുഖം സംഘടിപ്പിക്കും

കരകൗശലവിദ്യ, പെയിന്റിംഗ്, ഡ്രോയിംഗ്, വസ്ത്രാലങ്കാരങ്ങള്‍ എന്നിങ്ങനെ വ്യത്യസ്ത പ്രവര്‍ത്തനങ്ങളില്‍ സാമാന്യജ്ഞാനം ലഭിക്കുന്ന തരത്തിലാണ് പഠന പരിപാടി ചിട്ടപ്പെടുത്തിയിട്ടുള്ളത്. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പ്രോഗ്രാം രണ്ടു സെമസ്റ്ററുകളായിട്ടാണ് നടത്തുന്നത്. https://app.srccc.in/register എന്ന ലിങ്കിലൂടെ ആപ്ലിക്കേഷന്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം.

ALSO READ:ഒൻപത് വർഷത്തിലേറെയായി ഭക്ഷണം നൽകുന്നു; മൃഗശാലാ സൂക്ഷിപ്പുകാരനെ സിംഹം ആക്രമിച്ച് കൊലപ്പെടുത്തി

വിശദവിവരങ്ങള്‍ തിരുവനന്തപുരം നന്ദാവനത്തുള്ള എസ്.ആര്‍.സി ഓഫീസില്‍ നിന്ന് നേരിട്ടും ലഭിക്കും. വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍, നന്ദാവനം, വികാസ്ഭവന്‍ പി.ഒ., തിരുവനന്തപുരം- 33 ഫോണ്‍ നം: 0471 2325101, 8281114464. വിശദാംശങ്ങള്‍ www.srccc.in ലും ലഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News