ന്യൂ മീഡിയ ആൻഡ് വെബ് സൊല്യൂഷൻസ് ഡിപ്ലോമ കോഴ്സ്; കെൽട്രോണിൽ അവസരം

Keltron

ഡിപ്ലോമ ഇൻ ജനറേറ്റീവ് എഐ എൻഹാൻസ്‌ഡ് ന്യൂ മീഡിയ ആൻഡ് വെബ് സൊലുഷൻസ് കോഴ്‌സ് കെൽട്രോണിൽ പഠിക്കാം. ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ മൂന്നുവർഷം ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കോഴ്‌സ് കാലാവധി മുന്നുമാസം. ഒക്ടോബർ 14ന് കോഴ്‌സ് ആരംഭിക്കും. തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കുറ്റിപ്പുറം നോളജ് സെൻ്ററുകളാണ് പഠനകേന്ദ്രങ്ങൾ. പ്രായോഗിക പരി ശീലനത്തിന് ഊന്നൽ നൽകി ഡിജിറ്റൽ മീഡിയയിലെ പുതിയ തലങ്ങളും സാധ്യതകളും നിർമിത ബുദ്ധിയിലെ പരിശീലനവും നൽകും.

Also Read: തൃശ്ശൂർ കയ്പമംഗലത്ത് യുവാവിനെ മർദ്ദിച്ചു കൊന്ന സംഭവം, മുഖ്യപ്രതി ഉൾപ്പെടെ 5 പേർ പൊലീസ് പിടിയിൽ

ഓൺലൈൻ പത്രവാർത്തകളുടെ പ്രചാരണ വിനിമയതന്ത്രങ്ങൾ, വിവിധ ബ്രാന്റിങ് രീതികൾ. റെപ്യൂട്ടേഷൻ മാനേജ്‌മെന്റ്റ്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) ഉപയോഗപ്പെടുത്തിയുള്ള സെർച്ച് ആൻഡ് ഡിസ്‌പ്ലെ അഡ്വെർടൈ സിങ്, ഓൺലൈൻ പബ്ലിക് റിലേഷൻസ്. കമ്യൂണിറ്റി മാനേജ്‌മെൻ്റ് ടെക്നിക്കൽ വെബ് ജേർണലിസം (ടെക്നിക്കൽ വെബ് ജേർണലിസം). വെബ് ഓഡിറ്റിങ്, ഓൺലൈൻ വഴി വിനിമയം ചെയ്യപ്പെട്ട വിവരങ്ങളുടെ ഗതി, പ്രവണത, സാധ്യതകൾ, വിശകലനം ചെയ്യുന്നതിനുള്ള ടെൻഡ് അനാലിസസ്, സോഷ്യൽ മീഡിയ സെർച്ച് എൻജിൻ അൽഗോരിതമുകളുടെ ഉപയോഗം എന്നിവ കോഴ്സിന്റെ ഭാഗമാണ്.

Also Read: പുരുഷ ലൈംഗികശേഷി ഇല്ലാതാക്കുന്ന മരുന്ന് പഞ്ചാമൃതത്തില്‍ ചേര്‍ക്കുന്നുണ്ടെന്ന പരാമര്‍ശം; സംവിധായകന്‍ മോഹന്‍ അറസ്റ്റില്‍

പെർഫോർമൻസ് മാർക്കറ്റിങ്, ഇൻഫ്ലുവെൻസർ മാർക്കറ്റിങ്, ബിഹേവിയറൽ അഡ്വെർടൈസിങ്, വീഡിയോ മാർക്കറ്റിങ്, ഡിജിറ്റൽ മാർക്കറ്റിങ് എന്നീ മേഖലകളിൽ വൈദഗ്‌ധ്യം നേടാൻ കോഴ്‌സ് സഹായിക്കും. ഫോൺ: 9995668444, 9188665545, 8590368988

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News