ഡിപ്ലോമ ഇൻ അപ്ലൈഡ് കൗണ്‍സിലിംഗ് കോഴ്സ്; ഇപ്പോൾ അപേക്ഷിക്കാം

JOB

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് ജനുവരി സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ അപ്ലൈഡ് കൗണ്‍സിലിംഗ് കോഴ്‌സിന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു.

ബിരുദമാണ് യോഗ്യത. വിദൂര വിദ്യാഭ്യാസ രീതിയില്‍ നടത്തപ്പെടുന്ന ഈ കോഴ്‌സിന് ഒരു വര്‍ഷമാണ് കാലാവധി. സ്വയംപഠന സാമഗ്രികള്‍ സമ്പര്‍ക്ക ക്ലാസ്സുകള്‍ പ്രാക്ടിക്കല്‍ ട്രെയിനിംഗ് എന്നിവ ലഭിക്കും.

https://app.srccc.in/register എന്ന ലിങ്കിലൂടെ ആപ്ലിക്കേഷന്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ www.srccc.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി ഡിസംബര്‍ 31.

Also read: കേരള വനിതാ കമ്മീഷനിൽ ജൂനിയർ സൂപ്രണ്ട് ഡെപ്യൂട്ടേഷൻ ഒഴിവ്

അതേസമയം, സർക്കാർ സ്വയംഭരണസ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ കൊച്ചി സെന്ററിൽ ജനുവരി മാസം തുടങ്ങുന്ന വീഡിയോ എഡിറ്റിംഗ് സർട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ ആറുമാസമാണ് കോഴ്‌സിന്റെ കാലാവധി. 30 പേർക്കാണ് പ്രവേശനം.

എഴുത്തുപരീക്ഷയുടേയും, അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലാണ് പ്രവേശനം. കോഴ്‌സിന്റെ ഭാഗമായി നൂതന സോഫ്റ്റ്‌വെയറുകളിൽ ഉൾപ്പെടെ പ്രായോഗിക പരിശീലനം നൽകും. സർക്കാർ അംഗീകാരമുള്ള കോഴ്‌സിന് 34,500 രൂപയാണ് ഫീസ്. പട്ടികജാതി/പട്ടികവർഗ/ഒ.ഇ.സി വിദ്യാർത്ഥികൾക്ക് നിയമപരമായ ഇളവ് ലഭിക്കും.

പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് www.keralamediaacademy.org യിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷാഫീസ് 300 രൂപ (പട്ടികജാതി, പട്ടികവർഗ, ഒ.ഇ.സി. വിഭാഗക്കാർക്ക് 150 രൂപ). ജി-പേ/ഇ-ട്രാൻസ്ഫർ/ ബാങ്ക് മുഖേന അടച്ച രേഖയും, സർട്ടിഫിക്കറ്റുകളുടെ പകർപ്പും അപേക്ഷയോടൊപ്പം അപ്‌ലോഡ്‌ ചെയ്യണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 15. കൂടുതൽ വിവരങ്ങൾക്ക്:0484 2422275, 9447607073.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News