‘അപ്‌സരസാ’യി അണിഞ്ഞൊരുങ്ങി ഇന്ത്യന്‍ അംബാസിഡര്‍; വൈറലായി ചിത്രങ്ങള്‍

കംബോഡിയയിലെ ഇന്ത്യന്‍ എമ്പസി പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ഇന്ത്യന്‍ അംബാസിഡര്‍ ദേവയാനി ഖെബ്രോഗാഡേയുടെ പരമ്പരാഗത കംബോഡിയന്‍ വേഷത്തില്‍ അപ്‌സരയായാണ് ദേവയാനി വസ്ത്രമണിഞ്ഞത്. കംബോഡിയന്‍ പൗരന്മാര്‍ക്ക് അവരുടെ പുതുവര്‍ഷം ആശംസിക്കാനാണ് ‘ഖമൈ അപ്‌സരസായി’ അവര്‍ അണിഞ്ഞൊരുങ്ങിയത്.

ALSO READ: 50 രൂപയുടെ തര്‍ക്കം; വ്യാപാരിയുടെ വിരല്‍ കടിച്ചെടുത്ത് അക്രമി, സംഭവം യുപിയില്‍

ഖമൈ അഥവാ കംബോഡിയന്‍ പാരമ്പര്യത്തെയും സംസ്‌കാരത്തെയും ദേവയാനി ഒരുപാട ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നുവെന്നും പുതുവര്‍ഷത്തിന്റെ ആവേശത്തില്‍ പങ്കുചേരാനും പരസ്പരം ഇരുരാജ്യങ്ങളും സംസ്‌കാരങ്ങള്‍ തമ്മിലുള്ള ബന്ധം ഉള്‍ക്കൊണ്ടുകൊണ്ടുമാണ് ഇത്തരത്തില്‍ വേഷം ധരിച്ചതെന്നും ഇന്ത്യന്‍ എമ്പസി എക്‌സില്‍ കുറിച്ചു.

ഖമൈ കലയും പുരാണവുമായി ബന്ധപ്പെട്ടുള്ള പുരാതനമായ ഖമൈ വേഷവിധാനം ധരിച്ചാണ് ദേവയാനി ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. പരമ്പരാഗതമായ സ്വര്‍ണാഭരണങ്ങള്‍, വേഷവിധാനം, കിരീടമൊക്കെ ധരിച്ചാണ് ചിത്രത്തില്‍ നില്‍ക്കുന്നത്.

1999 ബാച്ചിലെ ഐഎഫ്എസ് ഉദ്യോഗസ്ഥയായ ദേവയാനി ബര്‍ലിന്‍, ഇസ്ലാമാബാദ്, റോം, ന്യൂയോര്‍ക്ക്എന്നിവിടങ്ങളില് സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ALSO READ: ദാസനും വിജയനും വീണ്ടും ഒന്നിക്കുമോ? ആ ചിത്രത്തിന്റെ സംവിധായകൻ വിനീത്? മറുപടിയുമായി ശ്രീനിവാസൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk