ഐസ് വെള്ളത്തില്‍ മുഖം കഴുകിയാലുള്ള ഗുണങ്ങള്‍ ചില്ലറയല്ല

ഐസ് വെള്ളത്തില്‍ മുഖം കഴുകിയാലുള്ള ഗുണങ്ങളെ കുറിച്ച് ബോളിവുഡ് താരങ്ങളടക്കം നിരവധിപേര്‍ സംസാരിക്കുന്നത്. മേക്കപ്പിന്റെ ഗുണം ചര്‍മ്മത്തിന് ലഭിക്കുന്നതിന് ഈ രീതി സഹായിക്കുമെന്ന് കരുതപ്പെടുന്നു. ഫേഷ്യലിനായി ഐസ് വെള്ളം ഉപയോഗിക്കുന്നത് മേക്കപ്പ് കൂടുതല്‍ നേരം നിലനിര്‍ത്താന്‍ സഹായിക്കുന്നു.

ഐസ് വെള്ളത്തില്‍ മുഖം മുക്കി വയ്ക്കുന്നത് വീക്കം, ചുവപ്പ് എന്നിവ കുറയ്ക്കുന്നതിനും ചര്‍മ്മത്തിന് ഉന്മേഷവും പുനരുജ്ജീവനവും നല്‍കുന്നതിനും സഹായിക്കും. ഐസ് വാട്ടറിന് കണ്ണിന് താഴെയുള്ള കറുത്ത പാടുകള്‍ കുറയ്ക്കാന്‍ കഴിയും. രക്തക്കുഴലുകള്‍ ഞെരുക്കാനും വീക്കം ശമിപ്പിക്കാനും ഐസ് വെള്ളം സഹായിക്കും. തണുപ്പുള്ളതിനാല്‍ അസ്വസ്ഥതകള്‍ കുറയ്ക്കുകയും ചര്‍മ്മത്തിന്റെ ചുവപ്പും ചൊറിച്ചില്‍ പോലുള്ള പ്രശ്‌നങ്ങള്‍ ശമിപ്പിക്കുകയും ചെയ്യും.

Also Read: ‘റിയൽ നജീബും സിനിമയിലെ നജീബും കണ്ടുമുട്ടിയപ്പോൾ’, പൃഥ്വിരാജ് അദ്ദേഹത്തോട് ചോദിച്ച ആ രണ്ട് ചോദ്യങ്ങൾ

ചര്‍മ്മത്തിലെ സുഷിരങ്ങള്‍ മുറുക്കുന്നതിന് ഐസ് വെള്ളം സഹായിക്കും. തണുത്ത താപനില സുഷിരങ്ങള്‍ ചുരുങ്ങുന്നതിന് കാരണമാകുന്നു. ചര്‍മ്മത്തെ മിനുസമാര്‍ന്നതാക്കുകയും അഴുക്ക്, എണ്ണ, അവശിഷ്ടങ്ങള്‍ എന്നിവയുടെ അടിഞ്ഞു കൂടുന്നത് കുറയ്ക്കുകയും ചെയ്യുന്നു. സുഷിരങ്ങള്‍ വൃത്തിയുള്ളതും ഇറുകിയതുമായി സൂക്ഷിക്കുന്നതിലൂടെ ബ്ലാക്ക്‌ഹെഡ്‌സ്, മുഖക്കുരു എന്നിവ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News