സിദ്ദിഖിന്റെ വേര്‍പാട് വിശ്വസിക്കാന്‍ കഴിയുന്നില്ല, വലിയ നഷ്ടമാണ് സംഭവിച്ചതെന്ന് കമല്‍

സിദ്ദിഖിന്റെ വേര്‍പാട് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് സംവിധായകന്‍ കമല്‍. അദ്ദേഹത്തിന്റെ വില്‍പവര്‍ വച്ച് തിരിച്ചുവരും എന്ന് തന്നെയാണ് കരുതിയതെന്നും തിരിച്ചുവരാന്‍ പ്രാര്‍ത്ഥിക്കുകയായിരുന്നുവെന്നും കമല്‍ പറഞ്ഞു.

പപ്പന്‍ പ്രിയപ്പെട്ട പപ്പന്റെ കഥ ചര്‍ച്ചചെയ്യുന്നതു മുതലുള്ള അടുപ്പമാണ് സിദ്ദിഖുമായുള്ളത്. വലിയ നഷ്ടമാണ് സംഭവിച്ചതെന്നും സംവിധായകന്‍ കമല്‍ അനുസ്മരിച്ചു.

അന്തരിച്ച സംവിധായകൻ സിദ്ദിഖിന്റെ സംസ്‌കാരം ഇന്ന് നടക്കും. ഇന്ന് രാവിലെ 9 മണി മുതൽ 11.30 വരെ കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിലും തുടർന്ന് പള്ളിക്കരയിലെ വസതിയിലും പൊതുദർശനം ക്രമീകരിച്ചിട്ടുണ്ട്. വൈകിട്ട് 6 മണിക്ക് എറണാകുളം സെൻട്രൽ ജുമാ മസ്ജിദിൽ ഖബറടക്കും.

ചൊവ്വാഴ്ച രാത്രിയോടെയാണ് സിദ്ദിഖ് അന്തരിച്ചത്. 63 വയസായിരുന്നു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഒരുമാസമായി ചികിത്സയിലായിരുന്നു. പെട്ടെന്നുണ്ടായ ഹൃദയാഘാതത്തിന് പിന്നാലെ ആരോഗ്യനില വഷളാവുകയായിരുന്നു.

also read; ഒരുപാട് ആഗ്രഹിച്ചിരുന്നു ഒരു സിനിമയിലെങ്കിലും അഭിനയിക്കാൻ,അതിന് സാധിച്ചില്ലലോ; വേദനയോടെ വിട, നടൻ സുരാജ് വെഞ്ഞാറമൂട്

ഒട്ടേറെ പ്രതിഭകളെ മലയാള സിനിമകയ്ക്ക് സമ്മാനിച്ച സിദ്ദിഖ്‌ലാൽ കൂട്ടുകെട്ട് മലയാളി ഒരിക്കലും മറക്കില്ല. വിയറ്റ്‌നാം കോളനി, ഗോഡ്ഫാദർ, കാബൂളിവാല, ഇൻ ഹരിഹർ നഗർ, റാംജിറാവു സ്പീക്കിങ് തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News