യൂറോപ്പില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് ഹജ്ജിനായി നേരിട്ട് പെര്‍മിറ്റ്; പാക്കേജുകള്‍ തെരഞ്ഞെടുക്കാനും സേവനങ്ങള്‍ക്കും ആപ്ലിക്കേഷന്‍

യൂറോപ്പില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് ഹജ്ജിനായി നേരിട്ട് സൗദി അറേബ്യ പെര്‍മിറ്റ് അനുവദിച്ചു . ഇനി മുതല്‍ നുസുക് ആപ്ലിക്കേഷന്‍ വഴി ഇതിനായി അപേക്ഷിക്കാം. ഹജ്ജ്-ഉംറ മന്ത്രാലയത്തിന് കീഴിലുള്ള ആപ്ലിക്കേഷൻ ആണിത്. തീര്‍ത്ഥാടകര്‍ക്ക് ആവശ്യാനുസരണം പാക്കേജുകള്‍ തെരഞ്ഞെടുക്കാനും സേവനങ്ങള്‍ക്കും ആപ്ലിക്കേഷനില്‍ സൗകര്യം ഉണ്ട്.

ALSO READ: സഹിഷ്ണുത എന്താണെന്ന് ടീച്ചര്‍മാരാണ് മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കേണ്ടതെന്ന് ജാസിഗിഫ്റ്റ്

ആപ്ലിക്കേഷനില്‍ വ്യക്തിഗത വിവരങ്ങള്‍ നല്‍കി അക്കൗണ്ട് ക്രിയേറ്റ് ചെയുന്നതോടെ മുഴുവന്‍ സേവനങ്ങളും ലഭ്യമാകും.ആപ്ലിക്കേഷന്‍ വഴി താമസം, ഭക്ഷണം, യാത്ര, ഗൈഡന്‍സ്, എന്നിവ ഉള്‍പ്പെടുന്ന സേവന പാക്കേജുകള്‍ തിരഞ്ഞെടുക്കാം. ഓൺലൈൻ വഴി പണമടക്കാം.മാര്‍ച്ച് 13 മുതല്‍ ഈ വര്‍ഷത്തെ ഹജ്ജിനായുള്ള രജിസ്‌ട്രേഷന്‍ തുടങ്ങിയതായും അധികൃതര്‍ അറിയിച്ചിരുന്നു.

കൂടാതെ ഏഴോളം അന്താരാഷ്ട്ര ഭാഷകളിലും ഇതിന്റെ സേവനം ലഭിക്കും. ഹജ്ജ് തീർത്ഥാടനം കൂടുതല്‍ സുഗമമാക്കാന്‍ വിവിധ സേവനങ്ങളും വിവരങ്ങളും ആപ്പില്‍ ലഭ്യമാണ്.

ALSO READ: വോട്ട് വാങ്ങി തിരിഞ്ഞു നോക്കിയില്ല; കെ സുധാകരനെ വഴിയിൽ തടഞ്ഞ് യുഡിഎഫ് പ്രവർത്തകർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News