സംവിധായകന്‍ ആദിക് രവിചന്ദ്രന്‍ വിവാഹിതനാകുന്നു; വധു പ്രഭുവിന്റെ മകള്‍ ഐശ്വര്യ

സംവിധായകന്‍ ആദിക് രവിചന്ദ്രനും പ്രഭുവിന്റെ മകള്‍ ഐശ്വര്യയും വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നു. വിശാല്‍ നായകനായ മാര്‍ക്ക് ആന്റണി ബോക്സ് ഓഫീസില്‍ ഗംഭീരവിജയം നേടുന്നതിനിടയിലാണ് സംവിധായകന്റെ വിവാഹ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. വീട്ടുകാരുടെ സമ്മതത്തോടെയുള്ള ഇരുവരുടെയും വിവാഹം ഡിസംബറില്‍ ഉണ്ടാകുമെന്നാണ് സൂചന.

ALSO READആദ്യം മമ്മൂട്ടിയുടെ സഹായിയായി; 14 വർഷങ്ങൾക്ക് ശേഷം കാതലിൽ ‘ തങ്കനായി’ സുധി

ഇരുവരും ഏറെ നാളായി സുഹൃത്തുക്കളാണ്. ആ സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു. ഇരുവരുടെയും വിവാഹത്തിന് വീട്ടുകാര്‍ സമ്മതം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥീരീകരണം ഉണ്ടായിട്ടില്ല. ഐശ്വര്യയുടെ രണ്ടാമത്തെ വിവാഹമാണിത്. 2008ഫ്റ്റ് വെയര്‍ എന്‍ജീനിയറെ വിവാഹം കഴിച്ചിരുന്നെങ്കിലും പിന്നീട് പിരിയുകയായിരുന്നു.

ALSO READകുട്ടിയെ കിട്ടിയപ്പോഴുള്ള മുഖ്യമന്ത്രിയുടെ സന്തോഷം കണ്ട് ഞങ്ങൾ അമ്പരന്നു; മന്ത്രി കെ രാജൻ

നടന്‍ വിശാലിനെ വമ്പന്‍ തിരിച്ചുവരവ് ചിത്രമായി മാറിയിരുന്നു മാര്‍ക്ക് ആന്റണി. ചിത്രം നൂറ് കോടി ക്ലബില്‍ കടക്കുകയും ചെയ്തു. വേഗതയുളള തിരക്കഥയും അത്രത്തോളം മികച്ച മേക്കിങുമായിരുന്നു സിനിമയുടെ പ്രധാന ആകര്‍ഷണം. സുനില്‍, സെല്‍വരാഘവന്‍, റിതു വര്‍മ, റെഡിന്‍ കിങ്സ്ലി, നിഴല്‍കള്‍രവി, അഭിനയ, വൈജി മഹേന്ദ്രന്‍ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News