‘ഓസ്‌കര്‍ അവാര്‍ഡ് ഉറപ്പ്; അമ്മാതിരി അഭിനയം’; ബീനാ കാസിമിനെതിരെ ഐഷ സുല്‍ത്താന

ഫ്‌ളഷ് ചിത്രത്തിന്റെ നിര്‍മാതാവ് ബീനാ കാസിമിനെതിരെ സംവിധായിക ഐഷ സുല്‍ത്താന. ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ബീനാ കാസിം നടത്തിയ പ്രസ് മീറ്റ് കണ്ടിരുന്നുവെന്നും അവര്‍ പറഞ്ഞ കാര്യങ്ങള്‍ പച്ചക്കള്ളമാണെന്നും ഐഷ സുല്‍ത്താന ഫേസ്ബുക്കില്‍ കുറിച്ചു.
ബീനാ കാസിം ഒടുവില്‍ മുട്ട് മടക്കി എന്നാവും ആളുകള്‍ കരുതുന്നതെന്നും എന്നാല്‍ അങ്ങനെയല്ലെന്നും ഐഷ സുല്‍ത്താന വിശദീകരിക്കുന്നു.

ഈ വരുന്ന പതിനാറിന് ഫ്‌ളഷ് തീയറ്ററില്‍ റിലീസ് ചെയ്യുമെന്നാണ് ബീനാ കാസിം അറിയിച്ചിരിക്കുന്നത്. പെട്ടെന്ന് കേള്‍ക്കുമ്പോള്‍ സന്തോഷം തോന്നാം. എന്നാല്‍ അതില്‍ ഒളിച്ചിരിക്കുന്ന സങ്കി ബുദ്ധി അപാരമാണ്. ഇവരുടെ സങ്കി ബുദ്ധി തനിക്ക് മനസിലായിട്ടില്ല എന്നാവും അവര്‍ കരുതിയിരിക്കുന്നതെന്നും ഐഷ സുല്‍ത്താന കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

അങ്ങനെ ബീനാ കാസിം ഒടുവില്‍ മുട്ട് മടക്കി എന്നാവും ആളുകള്‍ കരുതുന്നത്, ഇന്നവരുടെ പ്രെസ്സ് മീറ്റ് കണ്ടു അതിലവര്‍ ഗംഭിരമായിട്ട് കള്ളങ്ങള്‍ പറയുന്നത് കണ്ടപ്പോള്‍ എന്റെ അടുത്ത പടത്തില്‍ അവര്‍ക്കൊരു വേഷം കൊടുത്താലോന്ന് ആലോചിക്കുവാണ് കാരണം ഓസ്‌കാര്‍ അവാര്‍ഡ് ഉറപ്പാണ് അമ്മാതിരി അഭിനയമായിരുന്നു ഇന്നാ പ്രെസ്സ് മീറ്റില്‍.

വേറൊരു കാര്യം കൂടി ഞാന്‍ കേട്ടു. ഈ വരുന്ന 16 ന് flush എന്ന എന്റെ സിനിമ തീയറ്ററില്‍ റിലീസ് ചെയ്യാന്‍ പോവാണെന്ന് ഇന്നത്തെ പ്രെസ്സ് മീറ്റില്‍ കൂടി ബീനാ കാസിം നമ്മളെ അറിയിച്ചിരിക്കയാണ് സുഹൃത്തുക്കളെ. പെട്ടെന്ന് കേള്‍ക്കുമ്പോള്‍ നമ്മള്‍ക്ക് സന്തോഷം തോന്നും എന്നാല്‍ അതിലൊളിച്ചിരിക്കുന്ന സങ്കി ബുദ്ധി അപാരം തന്നെ. ഇവരുടെ സങ്കി ബുദ്ധി എനിക്ക് മനസിലായിട്ടില്ല എന്നാവും അവര്‍ കരുതിയിരിക്കുന്നത്.

ഈ വരുന്ന 16 എന്ന് പറയുമ്പോള്‍ ഇനി വെറും ആറ് ദിവസമേ ബാക്കിയുള്ളു ഈ ആറ് ദിവസം കൊണ്ട് വളരെ കുറഞ്ഞ തിയറ്റര്‍ മാത്രമേ ഇവര്‍ക്ക് ഈ സിനിമ റിലീസ് ചെയ്യാന്‍ കിട്ടുള്ളു. അതിന്റെ അര്‍ത്ഥം എന്റെ പ്രെഷര്‍ കാരണം ഇവര്‍ ഈ സിനിമ എങ്ങും തട്ടാതെ റിലീസ് ചെയ്യാന്‍ ശ്രമിക്കുന്നതാണ്… തിയറ്റര്‍ കുറഞ്ഞാല്‍ സിനിമയെയും എന്നെയും ടോര്‍ച്ചര്‍ ചെയ്യാലോ അതാണ് ഇവരുടെ സൈക്കോളജിക്കല്‍ മൂവ്…
എന്റെയും ഈ ജനങ്ങളുടെയും കണ്ണില്‍ പൊടിയിടാന്‍ വേണ്ടി ഇവര്‍ കണ്ടെത്തിയ അടുത്ത നാടകം.

ഞാന്‍ പറഞ്ഞതില്‍ സത്യമില്ലെങ്കില്‍ നിങ്ങള്‍ക്ക് കിട്ടിയ തിയേറ്ററിന്റെ ലിസ്റ്റ് കൂടി ഒന്ന് പുറത്ത് വിടാമോ? കൊന്ന് കൊന്ന് പോസ്റ്റ്‌മോര്‍ട്ടം പലവട്ടം ചെയ്തിട്ടും ആ ബോഡി വിട്ട് തരാതെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചു വെച്ചിട്ട് ഒടുവില്‍ ജനങളുടെ പ്രഷര്‍ കാരണം വിട്ട് തരുന്ന രീതി കൊള്ളാം ബീനാ കാസിം. ഈ സിനിമ വാങ്ങാന്‍ ഒരുപാട് ആളുകള്‍ വന്നിട്ടും നിങ്ങള്‍ കൊടുക്കാത്തത് ആരെ പേടിച്ചിട്ടാണ്? ഈ വീഡിയോയില്‍ കൂടി എല്ലാം വ്യക്തമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News