‘പാരീസ് ഫാഷന്‍ വീക്കില്‍ വിനായകനെ ഇറക്കിയാല്‍ അവിടുത്തെ ഏറ്റവും വലിയ മോഡല്‍ ആയിരിക്കും അദ്ദേഹം’: അമൽ നീരദ്

നടൻ വിനായകനെ കുറിച്ച് സംവിധായകൻ അമൽ നീരദ് വർഷങ്ങൾക്ക് മുൻപ് പറഞ്ഞ വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. വിനായകന്‍ ഇന്റര്‍നാഷണല്‍ ലെവല്‍ സ്‌കില്ലും ആറ്റിറ്റ്യൂഡുമുള്ള താരമാണെന്നും ഇാ സ്‌കില്ല് അദ്ദേഹം സ്വയം നട്ടുവളര്‍ത്തി ഉണ്ടാക്കിയെടുത്തതാണെന്നുമാണ് അമല്‍ നീരദ് പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്. സ്വയം കള്‍ട്ടിവേറ്റ് ചെയ്തതാണ് വിനായകന്റെ ബോഡി ലാംഗ്വേജെന്നും വളരെയധികം സത്യസന്ധതയോടെ ആണ് അദ്ദേഹം വര്‍ക്ക് ചെയ്തെടുക്കുന്നതെന്നും അമല്‍ പറഞ്ഞിരുന്നു.

ALSO READ: തിരുവനന്തപുരം–മധുര അമൃത എക്സ്പ്രസ് രാമേശ്വരത്തേക്ക് നീട്ടാന്‍ ഉത്തരവ്

അമല്‍ നീരദ് പറഞ്ഞത്

‘സാഗര്‍ ഏലിയാസ് ജാക്കി’ എന്ന സിനിമയില്‍ വിനായകന്റെ കഥാപാത്രത്തിന്റെ പേര് തന്നെ സ്റ്റൈല്‍ എന്നാണ്. ആ സ്‌കില്ലും അറ്റിറ്റിയൂഡും ഇന്റര്‍നാഷണല്‍ ആണ്. ‘ട്രാന്‍സ്’ എന്ന സിനിമയിലെ വിനായകന്റെ ടൈറ്റില്‍ ട്രാക്ക് എനിക്ക് ഭയങ്കര ഇഷ്ടമാണ്. അതില്‍ വിനായകന്‍ ഒരു ആറുമാസം വര്‍ക്ക് ചെയ്തിട്ടുണ്ട്. വളരെയധികം സത്യസന്ധതയോടെ ആണ് അദ്ദേഹം വര്‍ക്ക് ചെയ്തെടുക്കുന്നത്. അത് ആ ട്രാക്ക് കേള്‍ക്കുമ്പോള്‍ നമുക്ക് മനസിലാകും. അതുപോലെ തന്നെയാണ് ബോഡി ലാംഗ്വേജും അറ്റിറ്റിയൂഡും അദ്ദേഹം ക്രിയേറ്റ് ചെയ്ത് എടുത്തത്.

ALSO READ: ‘ഞാന്‍ എന്നെ സ്നേഹിക്കുന്നു’, സോഷ്യല്‍മീഡിയകളില്‍ വൈറലാകുന്ന ചിത്രങ്ങള്‍ കാണാം

വിനായകനെ ഞാന്‍ പടങ്ങളില്‍ ഷൂട്ട് ചെയ്യുന്നതിന് മുമ്പ് കുറേ സ്റ്റില്‍സ് എടുത്തിട്ടുണ്ട്. അതില്‍ നിന്നാണ് ഞാന്‍ പാരീസ് ഫാഷന്‍ വീക്കില്‍ വിനായകനെ ഇറക്കിയാല്‍ അവിടുത്തെ ഏറ്റവും വലിയ മോഡല്‍ ആയിരിക്കും എന്ന് പറഞ്ഞത്. പുള്ളിയുടെ ബോഡി ലാംഗ്വേജ് അദ്ദേഹം സ്വയം കള്‍ട്ടിവേറ്റ് ചെയ്തതാണ്. വിനായകന്‍ നല്ല ഡാന്‍സര്‍ ആണ്. ആദ്യകാല കണ്ടംപററി ഡാന്‍സേഴ്സില്‍ കൊച്ചിയില്‍ അറിയാവുന്ന ആളായിരുന്നു വിനായകന്‍. എനിക്ക് ഡാന്‍സ് ഭയങ്കര ഇഷ്ടമാണ്.

ALSO READ: ദമ്മാമിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകുന്നു

എല്ലാ കാലത്തും ഞാന്‍ ഡാന്‍സേഴ്സിന്റെ ഫാന്‍ ആണ്. കുറെ പേരെ കൊണ്ടു വന്നു നിരത്തില്‍ നിര്‍ത്തിയിട്ട് വെറുതെ ക്യാമറ അവരുടെ മുന്നില്‍ കൂടെ പാന്‍ ചെയ്തു കഴിഞ്ഞാല്‍ ചില ആള്‍ക്കാരും കാമറയും തമ്മിലുള്ളതു കാന്തം പോലുള്ള കണക്ട് ആണ്. അത്തരം ഒരു ആളാണ് വിനായകന്‍. വിനായകന്‍ എന്റെ ആദ്യ ഹിന്ദി പടത്തില്‍ വരെ അഭിനയിച്ചിട്ടുണ്ട്. അവിടെ ഒരുപാടു പേരെ ഇങ്ങനെ നിരത്തി നിര്‍ത്തിയിട്ടു ചില സാധനങ്ങളുടെ റിയാക്ഷന്‍സ് ഒക്കെ ഇങ്ങനെ എടുക്കും. പലര്‍ക്കും എപ്പോഴാണ് ക്യാമറ അവരെ ഷൂട്ട് ചെയ്യുന്നത് എന്ന് അറിയാന്‍ പറ്റില്ല. പക്ഷേ വിനായകന് ക്യാമറ തന്നെ ‘തൊടുന്നത്’ കൃത്യമായി അറിയാന്‍ പറ്റും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News