മമ്മൂട്ടിക്കും മോഹൻലാലിനും ശേഷം ആര്? പിൻഗാമികളാകാൻ കഴിവുള്ള ആ നടൻമാർ: മറുപടിയുമായി ബി ഉണ്ണികൃഷ്‍ണൻ

മലയാള സിനിമയെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച രണ്ടു താരങ്ങളാണ് മോഹൻലാലും മമ്മൂട്ടിയും. ഇവർക്ക് ശേഷം ആരെന്ന ഒരു ചോദ്യം പലയിടത്തുനിന്നും ഉയർന്നിരുന്നു. ഇപ്പോഴിതാ ഇതേ ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഈ ചോദ്യത്തോട് സംവിധായകൻ പ്രതികരിച്ചത്.

ബി ഉണ്ണികൃഷ്ണൻ പറഞ്ഞത്

ALSO READ: താമരപ്പൂ നീ ദൂരെ കണ്ട് മോഹിച്ചു, അപ്പോൾ താഴെ ഞാൻ നീന്തി ചെന്നാ പൂവ് പൊട്ടിച്ചു, പിന്നെ തണ്ടൊടിഞ്ഞ താമര ഞാൻ കൊണ്ട് വന്നപ്പോൾ പെണ്ണെ നിന്‍ കവിളില്‍ കണ്ടു മറ്റൊരു താമരക്കാട്

സിനിമ എന്തായാലും മുമ്പോട്ട് തന്നെ പോവും എന്നതിൽ സംശയമൊന്നുമില്ല. പക്ഷെ അവരെപോലുള്ള താരങ്ങൾ ഇനി ഉണ്ടാവുകയെന്നത് ബുദ്ധിമുട്ട് തന്നെയാണ്. മമ്മൂട്ടിയെയും മോഹൻലാലിനെയും മാത്രമല്ല ഞാൻ പറയുന്നത്. തമിഴിൽ കമൽ ഹാസൻ, രജിനികാന്ത് എന്നിവരെ പോലെ മറ്റൊരാൾ വീണ്ടും ആവർത്തിക്കാൻ ബുദ്ധിമുട്ടാണ്. വിജയ് എന്തൊരു വലിയ താരമാണെന്ന് നമ്മൾ പറയാറുണ്ട്. അതിൽ യാതൊരു സംശയവുമില്ല വിജയ് വലിയ താരമാണ്. അതുപോലെ അജിത് വലിയൊരു താരമാണ്.

ALSO READ: ‘എനിക്ക് പുലിയാണെങ്കിലും പുല്ലാണ്’; ഓഫീസിനകത്ത് പുലിയെ കണ്ട പന്ത്രണ്ട് വയസുകാരൻ ചെയ്തത് കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ

പക്ഷെ ആ രണ്ടുപേരുകളുടെ കൂടെ ഇവരുടെ പേര് നമുക്ക് ചേർത്ത് വെക്കാൻ പറ്റുമോ. കമൽ ഹാസൻ, രജിനികാന്ത് എന്ന് പറയുന്ന പോലെ വിജയ്, അജിത് എന്ന് പറയാൻ നമുക്കൊരു ബുദ്ധിമുട്ടുണ്ട്. അത് തന്നെയാണ് ഇവിടെയും സംഭവിക്കുന്നത്. എല്ലാ സിനിമാ ഇൻഡസ്ട്രിയിലും ഇതുണ്ട്. സിനിമ മാത്രമല്ല സ്പോർട്സിലും അങ്ങനെയാണ്. അവിടെയും അങ്ങനെയല്ലേ. ബ്രയാൻ ലാറ, സച്ചിൻ ഇവർക്ക് ശേഷം ആരായിരുന്നു. എന്നാൽ ഫുട്ബോളിൽ മാത്രമാണ് അതിങ്ങനെ തുടർന്ന് വരുന്നതെന്ന് എനിക്ക് തോന്നുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News