സൂര്യയെ നായകനാക്കി ബാല സംവിധാനം ചെയ്യാനിരുന്ന ചിത്രമാണ് ‘വണങ്കാൻ’. ദിവസങ്ങൾ നീണ്ടു നിന്ന ചിത്രീകരണത്തിന് ശേഷം സൂര്യ സിനിമയിൽ നിന്ന് പിന്മാറുകയായിരുന്നു. പിന്നീട് ആ വേഷം ചെയ്യാൻ അരുണ്‍ വിജയ് എത്തുകയും ചെയ്തു. മലയാളത്തില്‍ നിന്നും മമിത ബൈജുവും ചിത്രത്തില്‍ ഉണ്ടായിരുന്നു.
ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ സംവിധായകൻ ബാല നടി മമിത ബൈജുവിനെ അടിച്ചെന്ന വാർത്തകൾ വന്നിരുന്നു. എന്നാൽ അതിനെ തള്ളി സംവിധായകൻ ബാല. ഗലാട്ടാ തമിഴ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അന്ന് സംഭവിച്ച കാര്യം എന്തായിരുന്നു എന്ന് സംവിധായകൻ പറഞ്ഞത്.
Also Read: സൂര്യ എന്റെ സിനിമയിൽ നിന്ന് പിന്മാറിയതല്ല, ഞങ്ങൾ തമ്മിൽ പ്രശ്നങ്ങളൊന്നുമില്ല: ബാല
ചെറിയ കുട്ടിയാണ് മമിത, അവൾ എനിക്ക് മകളെ പോലെ തന്നെയാണ് അങ്ങനെയൊരാളെ ആരെങ്കിലും അടിക്കുമോയെന്നും അദ്ദേഹം ചോദിച്ചു.
“മമിതയ്ക്ക് ഷോട്ട് ഇല്ലാതിരുന്ന സമയത്ത് അവർ വെറുതെ ഇരിക്കുകയായിരുന്നു. ആ സമയം മേക്കപ്പ് ആർടിസ്റ്റ് വന്ന് മമിതയ്ക്ക് മേക്കപ്പ് ചെയ്തു. എനിക്ക് മേക്കപ്പ് ഇഷ്ടമല്ല. ഇത് അന്ന് സിനിമയ്ക്ക് വേണ്ടി വർക്ക് ചെയ്യാൻ ബോംബെയിൽ നിന്നു വന്ന മേക്കപ്പ് ആർട്ടിസ്റ്റിന് അറിയില്ലായിരുന്നു. ഇക്കാര്യം അവരോട് പറയാനും മമിതയ്ക്ക് അറിയില്ലായിരുന്നു.
ഷോട്ടിന് റെഡിയായപ്പോൾ മമിത മേക്കപ്പ് ഇട്ടാണ് വന്നത്. ആരാണ് മേക്കപ്പ് ചെയ്തതെന്ന് ചോദിച്ച് അടിക്കുന്നത് പോലെ ഞാൻ കയ്യോങ്ങി. ഇതാണ് അവിടെ യഥാർഥത്തിൽ സംഭവിച്ചത്.” ബാല പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here