സംവിധായകൻ ബാലചന്ദ്രകുമാർ ഗുരുതരാവസ്ഥയിൽ; സഹായമഭ്യർത്ഥിച്ച് കുടുംബം

സംവിധായകൻ ബാലചന്ദ്രകുമാർ വൃക്കരോഗത്തെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിലെന്ന് കുടുംബം. ബാലചന്ദ്രകുമാറിൻ്റെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി 20 ലക്ഷത്തിലേറെ രൂപ വേണം. തിരുവനന്തപുരം എസ് യു ടി ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന ബാലചന്ദ്രകുമാറിന്റെ ചികിത്സക്കായി എല്ലാവരുടെയും സഹായം വേണമെന്നും ഭാര്യ ഷീബ അഭ്യർത്ഥിച്ചു.

ALSO READ:‘ബിജെപിക്ക് കൂടുതൽ വോട്ട് നൽകുന്ന പോളിങ് ബൂത്തിന് 25 ലക്ഷം നൽകും’; വിവാദപരാമർശത്തിൽ വെട്ടിലായി ബിജെപി മന്ത്രി

ഒരു ഇൻഷുറൻസ് ഒന്നുമില്ലാതെ തന്നെ അദ്ദേഹത്തിന്റെ ചികിത്സയ്ക്കായി ഇതിനകം 10 ലക്ഷം രൂപ ചെലവഴിച്ചു. കുടുംബത്തിൽ വരുമാനമുണ്ടായിരുന്ന ഒരേയോരാൾ ബാലചന്ദ്രനായിരുന്നുവെന്നും ഷീബ പറഞ്ഞു. 2 കുട്ടികൾ മാത്രമുള്ള കുടുംബമായതിനാൽ തന്നെ ദിനംപ്രതിയുള്ള ചെലവുകൾക്കൊപ്പം ബാലചന്ദ്രകുമാറിന്റെ ചികിത്സയുടെ ചിലവും ആയതോടെ സാമ്പത്തികമായി വലിയരീതിയിൽ ബുദ്ധിമുട്ടുകയാണ് കുടുംബം.

ചികിത്സയുടെ വിവരങ്ങളടക്കം ഷീബ പങ്കുവച്ചു. കുടുംബത്തിന് അപ്രതീക്ഷിതമായിരുന്നു ഈ സംഭവമെന്നും ഈ സമയത്ത് ബാലചന്ദ്ര കുമാറിനൊപ്പം നിൽക്കാൻ ഏവരും തയ്യാറാകണമെന്നും അവർ അഭ്യർത്ഥിച്ചു. കഴിയുന്ന സഹായം എല്ലാവരും ചെയ്യണമെന്നും ഷീബ വ്യക്തമാക്കി. ചികിത്സാ ചിലവുകൾക്കായി നിങ്ങൾ സംഭാവന ചെയ്യുന്ന ഏത് തുകയും വളരെ വിലമതിക്കുന്നതാണെന്നും കുടുംബത്തിനൊപ്പം ഏവരുടെയും പ്രാർത്ഥനയുണ്ടാകണമെന്നും ഷീബ അഭ്യർത്ഥിച്ചു.

ALSO READ:നടി കാർത്തിക നായർ വിവാഹിതയാകുന്നു; ചിത്രങ്ങൾ പങ്കുവെച്ച് രാധാ നായർ

സഹായത്തിനായുള്ള അക്കൗണ്ട് വിവരങ്ങളും പങ്കുവച്ചിട്ടുണ്ട്.
Bank Name: RBL Bank
Account number : 2223330018007765
Account name : P Balachandra Kumar
IFSC code : RATN0VAAPIS
(The digit after N is Zero)
For UPI Transaction: assist.igbal1594@icici

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News