സംവിധായകൻ്റെ വാക്ക് കേൾക്കാതെ മുടി മുറിച്ചു, നടൻ അജിത്തിനെ പിറകിൽ നിന്നും ഇടിച്ചു വീഴ്ത്തി: ആരോടും മിണ്ടാതെ അപമാനം പേറി നടൻ

സിനിമാ മേഖലകളിലെ പഴങ്കഥകൾ പലപ്പോഴും ചർച്ചയാകാറുണ്ട്. ഇതിലെ സത്യമോ മിഥ്യയോ അറിയാതെ പലരും ഇത്തരം കഥകളെ നിറം പിടിപ്പിച്ച് അവതരിപ്പിക്കാറുമുണ്ട്. അത്തരത്തിൽ ചെയ്യാറു ബാലു എന്ന യൂട്യൂബർ പങ്കുവെച്ച ഒരു സംഭവമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. തമിഴിലെ പ്രമുഖ സംവിധായകൻ ബാലയുടെ സഹായി ഒരിക്കൽ നടൻ അജിത്തിനെ പിറകിൽ നിന്ന് ഇടിച്ചെന്നും, അതിന്റെ വിഷമത്തിൽ ഇരുപത് ദിവസത്തോളം അജിത് ആരോടും മിണ്ടാതെ നടന്നെന്നുമാണ് ചെയ്യാറു ബാലു ഇപ്പോൾ പറയുന്നത്.

ALSO READ: മലയാള സിനിമയിലെ ആദ്യത്തെ ഫോട്ടോഷൂട്ട് ഏതാണെന്ന് അറിയുമോ? മോഹൻലാലും മമ്മൂട്ടിയും ഒന്നിച്ച ആ സിനിമ എവർഗ്രീൻ ഹിറ്റായിരുന്നു

ചെയ്യാറു ബാലു പറഞ്ഞത്

തൻ്റെ സിനിമയ്ക്ക് വേണ്ടി മുടി നീട്ടി വളർത്തണമെന്ന് ബാല, അജിത്തിനോട് പറഞ്ഞു. തന്നോട് ചോദിക്കാതെ മുടി വെട്ടരുതെന്നും നിർദ്ദേശം ഉണ്ടായിരുന്നു. അങ്ങനെ മുടിയും വളർത്തി അജിത്ത് കാത്തിരുന്നു. എന്നാൽ ഷൂട്ടിം​ഗ് വൈകി. ഒരുദിവസം സിനിമയുടെ ചർച്ച നടക്കുന്നുണ്ടെന്ന് അറിഞ്ഞ് ഒരു സ്റ്റാർ ഹോട്ടലിൽ അജിത്ത് പോയി. സംവിധായകൻ ബാലയും അയാളുടെ അടുപ്പക്കാരും അവിടെ ഉണ്ടായിരുന്നു. ഈ കൂടിക്കാഴ്ചയിൽ കഥ പറഞ്ഞില്ലെങ്കിലും വൺ ലൈൻ പറയണമെന്ന് അജിത്ത്, ബാലയോട് ആവശ്യപ്പെട്ടു. എന്നാൽ വളരെ പരിഹാസത്തോടെ ആയിരുന്നു ബാലയുടെ കഥ പറച്ചിൽ. ഇത് അജിത്തിന് തീരെ ഇഷ്ടമായില്ല.

ALSO READ: ‘ദുബായിൽ എത്തിയാൽ പെണ്ണും നാട്ടിൽ എത്തിയാൽ ആണും’: അനുഭവം തുറന്നു പറഞ്ഞ് സോഷ്യൽ മീഡിയ താരം ജാസിൽ

ഇതിനിടെ അജിത്തിന്റെ മുടി ശ്രദ്ധിച്ച ബാല, ആരാണ് മുടി വെട്ടാൻ പറഞ്ഞതെന്ന് ചോദിച്ച് ബഹളമായി. ഇങ്ങനെ ആണ് ചർച്ചയെങ്കിൽ ഈ സിനിമ നടക്കില്ലെന്ന് അജിത്ത് പറഞ്ഞു. ഇറങ്ങാൻ തുടങ്ങിയ അദ്ദേഹത്തെ, ബാല അവിടെ പിടിച്ചിരുത്തി. വാക്കേറ്റമായി. ഇതിനിടെ ബാലയുടെ ഒപ്പമുണ്ടായിരുന്ന ആൾ അജിത്തിന്റെ പുറകിൽ ഇടിച്ചു. നീ പെരിയ ഹീറോവാ എന്ന് അയാൾ ആക്രോശിച്ചു. ഇത് കേട്ട് അജിത്ത് ഞെട്ടിപ്പോയി. അവിടെ നിന്നും ഇറങ്ങിയ അജിത്ത് 20 ദിവസമാണ് ആരോടും മിണ്ടാതെ നടന്നത്. അപമാനവും വിഷമവും പേറി ആയിരുന്നു അജിത്ത് ആ ദിവസങ്ങളില്‍ കഴിഞ്ഞത്. ഈ സംഭവം വാർത്ത ആക്കരുതെന്ന് അജിത്ത് മാധ്യമങ്ങളോട് അഭ്യർത്ഥിച്ചിരുന്നു എന്നും ചെയ്യാറൂ പറയുന്നു. അങ്ങനെ സംഭവിച്ചാൽ ബാലയെ പോലൊരു സംവിധായകന്റെ കരിയർ നഷ്ടമാകും എന്നാണ് അജിത്ത് പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News