എസ്എഫ്ഐയുടെ ആര്‍ട്‌സ് ക്ലബ്ബ് സെക്രട്ടറിയായ ബേസിലും കെഎസ്‌യു പ്രതിനിധിയായ എലിസബത്തും; രാഷ്ട്രീയത്തെ കുറിച്ച് ബേസിൽ പറയുന്നു

പഠനകാലത്തുണ്ടായിരുന്ന രാഷ്ട്രീയ ജീവിതം ഇപ്പോൾ തുടരുന്നില്ലെന്ന് ബേസിൽ ജോസഫ്. സിനിമയിലാണ് താനിപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും രാഷ്ട്രീയത്തില്‍ അധികം ശ്രദ്ധിക്കാറില്ലെന്നും കോളേജ് പഠനകാലത്തെ കുറിച്ച് ചോദിച്ചപ്പോൾ പ്രമുഖ മാധ്യമത്തോട് ബേസിൽ പറഞ്ഞു. രാഷ്ട്രീയ പ്രവർത്തനം ഇല്ലെങ്കിലും ചുറ്റും നടക്കുന്ന കാര്യങ്ങള്‍ അറിയാറുണ്ടെന്നും ആര്‍ക്കാണ് വോട്ട് ചെയ്യേണ്ടതെന്ന ധാരണ ഉണ്ടെന്നും ബേസില്‍ പറഞ്ഞു.

ബേസിൽ ജോസഫ് പറഞ്ഞത്

ALSO READ: പൃഥ്വിരാജിന് വ്യക്തമായ ധാരണ ഉണ്ടായിരുന്നു, എന്നിട്ടും സലാറിന് വേണ്ടി ഇന്ത്യയിലെ മറ്റൊരു താരവും ചെയ്യാത്ത ആ കാര്യം അദ്ദേഹം ചെയ്തു; പ്രശാന്ത് നീൽ

അതിലേക്കും കൂടി ഫോക്കസ് ചെയ്യാനുള്ള സമയം ഇപ്പോഴില്ല. ചുറ്റും നടക്കുന്ന കാര്യങ്ങള്‍ എന്താണെന്ന് മനസിലാവുക എന്നുള്ളതല്ലാതെ അതിലേക്കും കൂടി ഫോക്കസ് ചെയ്യാന്‍ പോയാല്‍ ഭയങ്കരമായി പ്രതികരിക്കാന്‍ തോന്നും. ഇപ്പോള്‍ ചെയ്യുന്ന ജോലിയില്‍ മാക്‌സിമം ശ്രദ്ധ കൊടുക്കണം.

ALSO READ: ഗോൾഡ് പൊട്ടിയതല്ല പൊട്ടിച്ചതാണ്, ആൾക്കാരെ കൊണ്ട് കൂവിച്ച ആ മഹാനും അദ്ദേഹത്തിന്റെ കൂട്ടുകാരും പെടും, ഞാൻ പെടുത്തും; വികാരാധീനനായി അൽഫോൻസ് പുത്രൻ

നമ്മളെ ആശ്രയിച്ച് നില്‍ക്കുന്ന ഒരുപാട് ആളുകളുണ്ട്. നമ്മില്‍ നിന്ന് പ്രതീക്ഷിക്കുന്ന സിനിമകളുണ്ട്. അതിന് മാക്‌സിമം ശ്രദ്ധ കൊടുക്കുക എന്നതാണ്. എല്ലാത്തിനും കൊടുക്കാന്‍ സമയമില്ല. വോട്ട് ആര്‍ക്ക് ചെയ്യണം എന്ന് കൃത്യമായി ധാരണയുണ്ട്. എന്നാല്‍ രാഷ്ട്രീയം എന്റെ പ്രയോരിറ്റിയേ അല്ല. അതിലേക്ക് ഒരിക്കലും ഒരുപാട് സമയം ചെലവഴിക്കാറുമില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News