കണ്ണൂര്‍ സ്‌ക്വാഡ് ഇത്രയും കത്തിക്കയറുമെന്ന് കരുതിയില്ല, ആ സീന്‍ കണ്ടപ്പോള്‍ രോമാഞ്ചം വന്നു ; ബെന്‍സി മാത്യൂസ്

തീയേറ്ററില്‍ വന്‍ വിജയം സ്വന്തമാക്കി മുന്നേറുകയാണ് ‘കണ്ണൂര്‍ സ്‌ക്വാഡ്’. റിലീസ് ചെയ്ത് ഒന്‍പതാം ദിവസം 50 കോടി പിന്നിട്ട ചിത്രത്തിന് വന്‍ പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയമാകുന്നത് ചിത്രത്തെ കുറിച്ച് നടനും എഴുത്തുകാരനും സംവിധായകനും ആയ ബെന്‍സി മാത്യൂസ് പറഞ്ഞ കാര്യങ്ങളാണ്.

Also Read:ആ സിനിമയില്‍ എനിക്ക് പകരം ഷാരൂഖ് ഖാന്‍ അഭിനയിച്ചാലും അത് പരാജയപ്പെടുമായിരുന്നു: ധ്യാന്‍ ശ്രീനിവാസന്‍

പടത്തിന്റെ ആദ്യ ഷോ കാണാന്‍ ഞങ്ങള്‍ എല്ലാവരും പോയിരുന്നു. പക്ഷേ പല സ്‌ക്രീനുകളിലാണ് കണ്ടത്. റോബി ഉണ്ടായിരുന്നില്ല. മമ്മൂട്ടിയുടെ ഇന്‍ട്രോ സീനൊക്കെ കണ്ടപ്പോള്‍ രോമാഞ്ചം വന്നുപോയി. ഒരു സൂപ്പര്‍ ഹീറോയിക് ഇന്‍ട്രോ പോലുമല്ല അത്. എന്നിട്ട് പോലും വലിയ ആരവമാണ് തീയേറ്ററില്‍ കേട്ടത്.

ആ അഞ്ച് മിനിറ്റില്‍ കിട്ടിയ കയ്യടികള്‍ പിന്നീട് അങ്ങോട്ടും തുടര്‍ന്നു. സിനിമ ഇങ്ങനെ കത്തിക്കയറുമെന്ന് പ്രതീക്ഷ ഇല്ലായിരുന്നു. ഷോ കണ്ടിറങ്ങിയപ്പോള്‍ മോശമില്ലാത്തൊരു നല്ല പടം എന്ന് തോന്നി. അത് നമുക്ക് തോന്നിയതായിരുന്നു. അതേ എക്‌സ്പീരിയന്‍സ് ആയിരുന്നു പ്രേക്ഷകര്‍ക്കും കിട്ടിയതെന്ന് തീയേറ്ററിന് പുറത്തിറങ്ങിയപ്പോഴാണ് മനസിലായത്. അവരുടെ മുഖത്ത് അത് കാണാന്‍ സാധിച്ചു.

Also Read : ഭാര്യ സുഹൃത്തിനൊപ്പം ഇറങ്ങിപ്പോയി: ബിരിയാണി വിളമ്പിയും ഗാനമേള നടത്തിയും യുവാവിന്‍റെ ആഘോഷം

കണ്ണൂർ സ്ക്വാഡ് കത്തിക്കയറുമെന്ന് പ്രതീക്ഷിച്ചില്ല. ഒന്നൂടെ ഒന്ന് കാണണം എന്ന് വിചാരിച്ചിട്ട് എനിക്കൊരു ടിക്കറ്റ് പോലും കിട്ടുന്നില്ല. സിനിമയുടെ എല്ലാ ക്രെഡിറ്റും റോബിയ്ക്ക് അവകാശപ്പെട്ടതാണ്. പിന്നെ മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കും മമ്മൂക്കയ്ക്കും’, – ബെന്‍സി പറഞ്ഞു.

പണ്ടു മുതലെ താനൊരു മമ്മൂട്ടി ഫാന്‍ ആണെന്നും ബെന്‍സി ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. കണ്ണൂര്‍ സ്‌ക്വാഡില്‍ മേലുദ്യോഗസ്ഥനായി ബെന്‍സി അഭിനയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News