‘മമ്മൂട്ടി ചെയ്‌ത ആ കഥാപാത്രങ്ങളിലേക്ക് മോഹൻലാലിനെ സങ്കൽപ്പിക്കാൻ പോലും കഴിയില്ല’, സംവിധായകൻ ഭദ്രൻ പറയുന്നു

സ്ഫടികം എന്ന ഒറ്റ ചിത്രം മതി മലയാളികൾക്ക് ഭദ്രൻ എന്ന സംവിധായകനെ തിരിച്ചറിയാൻ. മോഹൻലാലിനും മമ്മൂട്ടിക്കും നിരവധി ഹിറ്റ് ചിത്രങ്ങൾ നൽകിയ സംവിധായകൻ വ്യത്യസ്തതകൾ കൊണ്ട് പലപ്പോഴും അമ്പരപ്പിക്കാറുണ്ട്. എവർഗ്രീൻ ഹിറ്റായ സ്പടികം 4 കെയിൽ റീറിലീസ് വരെ ചെയ്തിരുന്നു. മമ്മൂട്ടിയോടൊപ്പം ഭദ്രൻ ചെയ്ത അയ്യർ ദി ഗ്രേറ്റ്‌ എന്ന ചിത്രവും ഏറെ വ്യത്യസ്‌തകൾ നിറഞ്ഞതായിരുന്നു. ഇപ്പോഴിതാ അയ്യരായി മമ്മൂട്ടിയെ മാത്രമേ സങ്കൽപ്പിക്കാൻ കഴിയൂ എന്ന് വ്യക്തമാകുകയാണ് ഭദ്രൻ. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഭദ്രന്റെ പരാമർശം.

ALSO READ: ‘വലിയ അധ്വാനവും പണച്ചെലവുമുള്ള ചിത്രമാണ് ആടുജീവിതം, ഇത് വേദനിപ്പിക്കുന്ന നിമിഷങ്ങൾ’: ബ്ലെസി

‘അയ്യർ ദി ഗ്രേറ്റിലെ സൂര്യ നാരായണന്റെ വേഷമൊക്കെ മോഹൻലാലിന് അഭിനയിച്ചൂടെ, നെടുമുടി വേണുവിന് അഭിനയിച്ചൂടെ എന്നൊക്കെ ചോദിച്ചാൽ എനിക്ക് പറയാനുള്ളത് കഴിയില്ല എന്ന് തന്നെയാണ്.
ചില വേഷങ്ങൾ മമ്മൂട്ടി അഭിനയിച്ചാൽ മാത്രമേ അതിന് വെടിപ്പുണ്ടാവുകയുള്ളൂ. ഹരിഹരൻ സാറിന്റെ വടക്കൻ വീരഗാഥയിലെ വേഷം വേറേ ആരാണ് അത്ര ഭംഗിയായി ചെയ്യുക. ഒരു വടക്കൻ വീരഗാഥയിലെ ചന്തുവായി മോഹൻലാലിനെ സങ്കൽപ്പിക്കാൻ പോലും കഴിയില്ല. ഇത് മമ്മൂട്ടിക്ക് ഞാൻ കൊടുക്കുന്ന കോംപ്ലിമെന്റ് ഒന്നുമല്ല. അതാണ് സത്യം,’ ഭദ്രൻ പറയുന്നു.

ALSO READ: ‘നാട്ടിലെത്തിയ എന്നെ മകൻ പോലും തിരിച്ചറിഞ്ഞില്ല, രൂപം അത്തരത്തിൽ മാറിയിരുന്നു,പക്ഷെ സങ്കടം തോന്നിയത് മറ്റൊരു കാര്യത്തിലാണ്’

അതേസമയം, സിനിമകളിൽ നിന്നും ഏറെക്കാലമായി വിട്ടു നിൽക്കുകയാണ് സംവിധായകൻ ഭദ്രൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News