‘കരിവീട്ടിയുടെ ഉശിരും, സർപ്പത്തിന്റെ കണ്ണിലെ കൂർമതയും ഒരുപോലെ ഉപയോഗിക്കുന്ന അപൂർവം നടന്മാരിൽ ജോജുവും ഉണ്ട്’; സംവിധായകൻ ഭദ്രൻ

joju

നടൻ ജോജു ജോർജിന്റെ അഭിനയത്തെ പ്രശംസിച്ച് സംവിധായകൻ ഭദ്രൻ. ‘പണി’ സിനിമയെയും അദ്ദേഹം പ്രശംസിച്ചു. മലയാളത്തിന്റെ അനശ്വരനായ സത്യന് ശേഷം, ഭാവങ്ങൾക്കായി കണ്ണുകൾ സൂക്ഷ്മതയോടെ ഉപയോഗിക്കുന്ന നടനാണ് ജോജു എന്നാണ് ഭദ്രൻ പറഞ്ഞിരിക്കുന്നത്.

കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ ശ്രദ്ധിച്ചാല്‍ ഏത് ഉയരവും ജോജുവിന്‌ കീഴടക്കാനാകുമെന്നാണ് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ ഭദ്രൻ പറഞ്ഞത്.താൻ കഴിഞ്ഞ ദിവസം യാദൃശ്ചികമായിട്ടാണ് പണി സിനിമ കണ്ടതെന്നും ഈ സിനിമയെക്കുറിച്ചുള്ള വിവിധ കമന്റുകളാണ് തന്നെ കാണാൻ പ്രേരിപ്പിച്ചത് എന്നും ഭദ്രൻ പറഞ്ഞു. ജോസഫും, നായാട്ടും കണ്ടിട്ട് ഞാൻ ഒരിക്കൽ പറഞ്ഞിരുന്നു . മധുരം സിനിമയിൽ താങ്കളുടെ പ്രണയാതുര ഭാവങ്ങൾ കണ്ടപ്പോൾ, എനിക്ക് ഒരിക്കൽ കൂടി മറ്റൊരു സ്ത്രീയെ പ്രണയിക്കാൻ തോന്നാതിരുന്നില്ല എന്നും ഭദ്രൻ പറയുന്നു . കരിവീട്ടിയുടെ ഉശിരും, സർപ്പത്തിന്റെ കണ്ണിലെ കൂർമതയും ഒരുപോലെ ഉപയോഗിക്കുന്ന അപൂർവം നടമാരിൽ നിങ്ങളും ഉണ്ട്’ എന്നും ഭദ്രൻ പറഞ്ഞു.

also read: തലവേദനയില്ല; കങ്കുവയുടെ ശബ്ദം കുറയും

അതേസമയം മികച്ച പ്രതികരണങ്ങൾ ലഭിച്ച പണി ഇതുവരെ 35 കോടിയാണ് ബോക്സ് ഓഫീസിൽ നേടിയത്. ജോജുവിന്റെ കരിയറിലെ ഏറ്റവും ഉയർന്ന കളക്ഷൻ നേടുന്ന സിനിമ കൂടിയായി പണി മാറി .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk