റിലീസ് ദിവസം മുതൽ തന്നെ തിയേറ്ററുകൾ ഒന്നാകെ ആവേശം നിറച്ച ചിത്രമാണ് ‘മഞ്ഞുമ്മൽ ബോയ്സ്’.207 കോടിയിലധികം കളക്ടു ചെയ്ത് കേരളത്തിലെ എക്കാലത്തെയും മികച്ച വിജയങ്ങളിൽ ഒന്നായി മാറുകയാണ് ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ്.
also read: അടിച്ചു മോനേ അടിച്ചു; ലക്‌നൗ- രാജസ്ഥാന്‍ പോരാട്ടത്തില്‍ അര്‍ധ സെഞ്ച്വറി നേടി സഞ്ജു
ഒരു അഭിമുഖത്തിനിടെ ചിത്രം മറ്റു ഭാഷകളിലേക്ക് റീമേക്ക് ചെയ്യാനുള്ള സാധ്യതകളെ കുറിച്ച് ചിദംബരം പറഞ്ഞിരുന്നു. “ലോകത്തിൻ്റെ എല്ലാ കോണിലും ഇതുപോലുള്ള ഒരു പറ്റം ബോയ്സ് ഉണ്ടാകും. കൂടാതെ സൗഹൃദവും സ്നേഹവും വളരെ സാർവത്രിക കാര്യങ്ങളാണ്. എന്നാൽ മഞ്ഞുമ്മൽ ബോയ്‌സ് ഒരു യഥാർത്ഥ കഥയെ അടിസ്ഥാനമാക്കിയുള്ളതിനാൽ, മറ്റ് സെറ്റിംഗ്‌സിൽ ഇത് എങ്ങനെ സ്ഥാപിക്കുമെന്ന് എനിക്കറിയില്ല. ചിത്രം തികച്ചും സാങ്കൽപ്പികമായിരുന്നെങ്കിൽ, ഇത്രയധികം സ്വീകാര്യത ലഭിക്കുമോ എന്ന് എനിക്ക് ഉറപ്പില്ല. എങ്കിലും , റീമേക്ക് എന്ന ആശയത്തെ ഞാൻ ഉൾക്കൊള്ളുന്നു.” എന്നാണ് ചിദംബരം പറഞ്ഞത്.
also read: അന്വേഷണത്തിന്റെ പേരില്‍ രാഷ്ട്രീയം കളിക്കുന്നത് തടയണം; പരാതിയുമായി മഹുവ മൊയ്ത്ര
ആഗോളതലത്തിൽ 207 കോടിയിലധികം ആണ് ചിത്രം നേടിയത്. 116.75 കോടി രൂപയാണ് ഇന്ത്യയിൽ നിന്ന് നേടിയത്. മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് തമിഴ്നാട്ടിലും ലഭിച്ചത്. ഒരു തമിഴ് ഇതരഭാഷ ചിത്രത്തിന് തമിഴ്നാട്ടിൽ ലഭിക്കുന്ന ഏറ്റവും വലിയ കളക്ഷൻ എന്ന റെക്കോർഡും മഞ്ഞുമ്മല്‍ ബോയ്സ് സ്വന്തമാക്കിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here