തമിഴ്‌നാട്ടിലും കേരളത്തിലും ഒരു പോലെ പ്രേക്ഷക പ്രീതി നേടി ചിത്രീകരണം തുടരുകയാണ് ചിദംബരത്തിന്റെ സംവിധാനത്തിലൊരുങ്ങിയ മഞ്ഞുമ്മല്‍ ബോയ്‌സ്. ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ടുതന്നെ 100 കോടി ക്ലബ്ബിലും ചിത്രം ഇടം നേടി കഴിഞ്ഞു. അഭിനയ നികവ് കൊണ്ടും സംവിധാന മികവു കൊണ്ടും നിരവധി പ്രശംസ ഏറ്റുവാങ്ങാന്‍ ചിത്രത്തിന് സാധിച്ചു.
ഒരുപാട് സാഹസികത നിറഞ്ഞ രംഗങ്ങള്‍ ഈ ചിത്രത്തില്‍ കാണാന്‍ സാധിക്കും. യഥാര്‍ത്ഥ സംഭവവും സിനിമയില്‍ ഷൂട്ട് ചെയ്ത സംഭവവും തമ്മില്‍ എന്തെങ്കിലും വ്യത്യാസമുണ്ടോ എന്ന് വ്യക്തമാക്കുകയാണ് സംവിധായകന്‍ ചിദംബരം. ചിത്രീകരിക്കാനുള്ള ബുദ്ധിമുട്ടു കൊണ്ട് യഥാര്‍ത്ഥ സംഭവം സിനിമയാക്കിയപ്പോള്‍ പ്രധാനപ്പെട്ടൊരു കാര്യം ഒഴിവാക്കിയിട്ടുണ്ടെന്നും ചിദംബരം തുറന്നുപറയുന്നു.
Also Read: മുളപ്പിച്ച പയറും മുരിങ്ങയുമൊന്നും വെറുതേ കളയരുത്…! ഇതാ ഒരു ബെസ്റ്റ് ഡയറ്റ്
ചിദംബരത്തിന്റെ വാക്കുകള്‍
യഥാര്‍ത്ഥത്തില്‍ സുഭാഷ് കുഴിയില്‍ വീണപ്പോള്‍ സുഭാഷിനെ രക്ഷിച്ചത് അരയില്‍ കിടന്ന ബെല്‍റ്റാണെന്നാണ് ചിദംബരം പറയുന്നത്. ബെല്‍റ്റ് എവിടെയോ കുരുങ്ങി കിടന്നതിനാലാണ് അധികം ആഴത്തിലേക്ക് പോവാതെ സുഭാഷിന് തങ്ങി നില്‍ക്കാന്‍ കഴിഞ്ഞത്. ആ ബെല്‍റ്റ് കുടുങ്ങിയില്ലായിരുന്നെങ്കില്‍ ചിലപ്പോള്‍ സുഭാഷ് കൂടുതല്‍ താഴ്ചയിലേക്ക് വീഴാനും മരണം വരെ സംഭവിക്കാനുമുള്ള സാധ്യതയുണ്ടായിരുന്നു. സിനിമയില്‍ അതു ചിത്രീകരിക്കണമെങ്കില്‍ ബെല്‍റ്റിന്റെ ഷോട്ടൊക്കെ പിന്നില്‍ നിന്ന് എടുക്കേണ്ടിവരും. അത് എങ്ങനെ എടുക്കുമെന്ന് കുറേ ചിന്തിച്ചു. കുറച്ച് സങ്കീര്‍ണ്ണമായതിനാല്‍ ഒഴിവാക്കുകയായിരുന്നു,’ ചിദംബരം പറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here