പ്രതീക്ഷകള്‍ക്ക് ചിറക് മുളയ്ക്കുന്ന കാലം; 2024 മലയാള സിനിമയ്ക്ക് ഉണര്‍വേകുന്നു: ഡിജോ ആന്റണി

2024ന്റെ ആദ്യ രണ്ടുമാസം പിന്നിടുമ്പോള്‍ മികച്ച തുടക്കമാണ് മലയാള സിനിമക്ക് ലഭിച്ചിരിക്കുന്നത്. അന്വേഷിപ്പിന്‍ കണ്ടെത്തും, പ്രേമലു, ഭ്രമയുഗം, മഞ്ഞുമ്മല്‍ ബോയ്‌സ് എന്നീ നാലു ചിത്രങ്ങളും മികച്ച കയ്യടി നേടി റെക്കോര്‍ഡ് കലക്ഷന്‍ സ്വന്തമാക്കി മുന്നേറുകയാണ്. ഇത്തരത്തില്‍ മലയാള സിനിമയുടെ തിരിച്ചു വരവ് എല്ലായിടത്തും ചര്‍ച്ചയാവുകയാണ്. ഇപ്പോഴിതാ സംവിധായകന്‍ ഡിജോ ജോസഫിന്റഎ കുറിപ്പ് വൈറലാവുകയാണ്.

2024 മലയാള സിനിമയ്ക്ക് ഉണര്‍വേകുന്നു..പ്രതീക്ഷകള്‍ക്ക് ചിറക് മുളയ്ക്കുന്ന കാലം എന്നാണ് ഡിജോ ആന്റണി ഫേസ്ബുക്കില്‍ കുറിച്ചത്.

Also Read: ആര്‍ഡിഎക്‌സിന്റെ സംവിധായകന്‍ നഹാസ് ഹിദായത്ത് വിവാഹിതനായി

ഫേസ്ബുക്ക് പോസ്റ്റ്

2024 മലയാള സിനിമയ്ക്ക് ഉണര്‍വേകുന്നു..

ഈ വര്‍ഷം റിലീസായ ചില സിനിമകള്‍ കണ്ടു… എല്ലാം ഒന്നിനൊന്നു മെച്ചം.. പലതരം ജോണറിലുള്ള വളരെ വ്യത്യസ്തമായ ചിത്രങ്ങള്‍. എന്തുകൊണ്ടും സമകാലീക വാര്‍ത്തകളില്‍ സിനിമ ഒരുപടി മുന്നിട്ട് നില്‍ക്കുന്ന കാഴ്ച. ??
എന്തുകൊണ്ടും പ്രതീക്ഷകള്‍ക്ക് ചിറക് മുളയ്ക്കുന്ന കാലം

ക്വീന്‍, ജന ഗണ മന എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് ഡിജോ ആന്റണി. മലയാളി ഫ്രം ഇന്ത്യ’യാണ് ഡിജോയുടെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News