ഹരികൃഷ്ണന്സിന്റെ ക്ലൈമാക്സ് അതല്ലായിരുന്നു, മൂന്നാമതൊരു അവസാനം കൂടെ ആ സിനിമയ്ക്ക് ഞങ്ങൾ കണ്ടെത്തി പക്ഷെ ! ഫാസിൽ പറയുന്നു

മലയാളത്തിൽ ബിഗ് എം എസ് ഒന്നിച്ചെത്തി ബോക്സോഫീസുകളിൽ സൂപ്പർഹിറ്റായി മാറിയ ചിത്രമാണ് ഹരികൃഷ്ണൻസ് . സിനിമയുടെ ക്ലൈമാക്സിൽ മീരയെ ആർക്ക് കിട്ടും എന്നതിൽ മോഹൻലാൽ മമ്മൂട്ടി ആരാധകർ തമ്മിൽ വലിയ തർക്കമായിരുന്നു. അതുകൊണ്ട് തന്നെ മമ്മൂട്ടി ആരാധകർ അധികമുള്ള സ്ഥലത്ത് മമ്മൂട്ടിയ്ക്ക് ജൂഹിയെ കിട്ടുന്നതായിട്ടും മോഹൻലാൽ ആരാധകർ അധികമുള്ള സ്ഥലത്ത് മോഹൻലാലിന് ജൂഹിയെ കിട്ടുന്നതുമായിട്ടാണ് സിനിമ അവസാനിപ്പിച്ചത്. ഇപ്പോഴിതാ സിനിമയ്ക്ക് മൂന്നാമതൊരു ക്ലൈമാക്സ് കൂടി ഉണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ ഫാസിൽ.

ALSO READ: കണ്ണീർനോവായി അഞ്ചുവയസ്സുകാരി; സംസ്കാരം ഇന്ന് നടക്കും,പൊതുദർശനം പഠിച്ച സ്കൂളിൽ

ഫൈനല്‍ എഡിറ്റിങ് കഴിഞ്ഞപ്പോള്‍ മീരയെ ആര്‍ക്ക് കിട്ടുന്നു എന്ന് കാണിക്കാത്ത സീന്‍ ഉപയോഗിക്കാമെന്നായിരുന്നു തീരുമാനമെന്ന് ഫാസിൽ പറഞ്ഞു. അന്ന് ഇന്നത്തെ പോലെയല്ല. നമ്മളൊരു സിനിമയുണ്ടാക്കിയാല്‍ തിയേറ്ററില്‍ ഇടുന്നതിനുമുന്നേ കുറെപ്പേരെ വിളിച്ച് കാണിക്കുമെന്നും, അങ്ങനെ കാണിച്ചപ്പോൾ എല്ലാവര്ക്കും അതൊരു സങ്കടമുള്ള സീനായിട്ടാണ് അനുഭവപ്പെട്ടതെന്നും ഫാസിൽ പറഞ്ഞു. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഫാസിലിന്റെ വെളിപ്പെടുത്തൽ.

ALSO READ: അസഫാക് മോഷണക്കേസിലും പ്രതി, ഒന്നരവർഷം മുൻപ് കേരളത്തിൽ എത്തി, വിവിധ ജോലികൾ വിവിധയിടങ്ങൾ: പ്രതിയുടെ പശ്ചാത്തലം ഇങ്ങനെ

ഫാസിലിന്റെ വാക്കുകൾ

എന്റെ ജീവിതത്തില്‍ ഒന്നോ രണ്ടോ വിവാദങ്ങളെ ഉണ്ടായിട്ടുള്ളൂ. അതിലൊന്ന് ഞാന്‍ മറക്കാന്‍ ശ്രമിക്കുന്നതാണ്. ഇതില്‍ എന്താണ് സംഭവിച്ചതെന്ന് പറയാം. സിനിമയുടെ ഒടുവില്‍ ജൂഹി ചൗളയെ ആര്‍ക്ക് കിട്ടുന്നു എന്നതാണല്ലോ ചോദ്യം. അത് പ്രശ്നമാകും എന്ന് അറിഞ്ഞുകൊണ്ട് തന്നെ മമ്മൂട്ടിക്ക് കിട്ടുന്നതുപോലെയും മോഹന്‍ലാലിന് കിട്ടുന്നതുപോലെയും രണ്ട് രീതിയില്‍ ഷൂട്ട് ചെയ്തു വെച്ചു. വേറെ ഒരെണ്ണം ഇവരിലാര്‍ക്കും കിട്ടാത്ത രീതിയിലും എടുത്തുവെച്ചു.

ALSO READ: മൂവാറ്റുപുഴ നിർമല കോളേജ് വിദ്യാർത്ഥിയുടെ മരണം; പ്രതി ആണ്‍സണ് ഡ്രൈവിങ് ലൈസന്‍സ് ഇല്ലെന്ന് എംവിഡി

ഫൈനല്‍ എഡിറ്റിങ് കഴിഞ്ഞപ്പോള്‍ ആര്‍ക്ക് കിട്ടുന്നു എന്ന് കാണിക്കാത്ത സീന്‍ ഉപയോഗിക്കാമെന്നായിരുന്നു തീരുമാനം. അന്ന് ഇന്നത്തെ പോലെയല്ല. നമ്മളൊരു സിനിമയുണ്ടാക്കിയാല്‍ തിയേറ്ററില്‍ ഇടുന്നതിനുമുന്നേ കുറെപ്പേരെ വിളിച്ച് കാണിക്കും. അവരുടെ അഭിപ്രായങ്ങളൊക്കെ അറിയാന്‍ വേണ്ടിയാണ്. അങ്ങനെ കുറേ കുടുംബങ്ങളെ ഈ പടം കാണിച്ചു.

ALSO READ: വിയ്യൂരിൽ ബുള്ളറ്റ് മോട്ടോർ സൈക്കിൾ മോഷ്ടാക്കൾ പിടിയിൽ

ജൂഹിയെ ആര്‍ക്കാണ് കിട്ടുന്നത് എന്ന് പറയാത്ത ക്ലൈമാക്സുള്ള ഭാഗമാണ് കാണിച്ചത്. പക്ഷേ അതു കണ്ടവരെല്ലാം പറഞ്ഞു ‘ഇത് ഭയങ്കര സങ്കടമായി പോയി. ആര്‍ക്ക് കിട്ടിയാലും ഞങ്ങള്‍ക്ക് ഒരു പരാതിയും ഉണ്ടായിരുന്നില്ല. ആര്‍ക്കെങ്കിലും കിട്ടുന്നതായിട്ട് ഒന്ന് കാണിക്കണമായിരുന്നു’ എന്ന്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News