മമ്മൂട്ടിയുടെ ആ സൗണ്ട് മോഡുലേഷൻ മോഹന്‍ലാല്‍ പഠന വിഷയമാക്കി, അത് സാധകം കൊണ്ട് വരുത്തിയെടുത്തതാണ്; ഫാസിൽ

മലയാളത്തിലെ ബിഗ് എംസ് ആണ് മോഹൻലാലും മമ്മൂട്ടിയും. എത്ര യുവതാരങ്ങൾ വന്നാലും മലയാള സിനിമയിൽ ഇവരുടെ പ്രാധാന്യം ഏറെയാണ്. ഇപ്പോഴിതാ ഇരുവരെക്കുറിച്ചും സംവിധായകൻ ഫാസിൽ പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മമ്മൂട്ടിയും മോഹൻലാലും പരസ്പരം ബഹുമാനിക്കുന്നവരാണെന്നും ഇരുവരും മലയാളത്തിന്റെ ഭാഗ്യമാണെന്നും പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഫാസിൽ പറഞ്ഞു.

ALSO READ: ആ സീൻ വെട്ടി മാറ്റി, മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രത്തിലെ ക്ലൈമാക്സ് മാറിയ കഥ, ഹനീഫിനെ ഓർത്തെടുത്ത് ഹരിശ്രീ അശോകൻ

‘മമ്മൂട്ടിയും മോഹന്‍ലാലും മലയാളത്തിന് കിട്ടിയ ഭാഗ്യമാണ്. ഒന്നാമത്തെ കാര്യം അവര്‍ രണ്ട് പേരും പരസ്പരം റെസ്‌പെക്ട് ചെയ്യും. മമ്മൂട്ടിയുടെ സൗണ്ട് മോഡുലേഷന്‍ മോഹന്‍ലാല്‍ പഠന വിഷയമാക്കിയിട്ടുണ്ട്. മോഹന്‍ലാലിന് ജന്മനാ ഒരു അഭിനയ വാസനയുണ്ടെങ്കില്‍ മമ്മൂട്ടി അത് സാധകം കൊണ്ട് വരുത്തിയെടുത്തതാണ്,’ ഫാസില്‍ പറഞ്ഞു.

ALSO READ: അമറിനൊപ്പം സത്യമംഗലം ഓർഫനേജിൽ ലിയോ ഉണ്ടായിരുന്നു, ഫ്ലാഷ് ബാക് കള്ളം; ലിയോ സിനിമയിലെ വിജയ് ഫഹദ് കണക്ഷൻ സർപ്രൈസ്

അതേസമയം പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മലൈക്കോട്ടൈ വാലിബനാണ്‌ മോഹൻലാലിന്റേതായി പുറത്തിറങ്ങുന്ന ഏറെ പ്രതീക്ഷയുള്ള ചിത്രം. മമ്മൂട്ടിക്കാകട്ടെ കാതൽ, ടർബോ, ബിലാൽ തുടങ്ങിയ ചിത്രങ്ങളും അണിയറയിൽ ഒരുങ്ങുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk