‘പൃഥ്വിക്കൊപ്പം അന്നൊരു പെൺകുട്ടിയെക്കൂടി ഞാൻ ഇന്റര്‍വ്യൂ ചെയ്തു, പക്ഷെ ആ സിനിമ നടന്നില്ല, ശേഷം ഫഹദെത്തി’, ഫാസിൽ പറയുന്നു

മലയാളത്തിന്റെ പാൻ ഇന്ത്യൻ മുഖമായി മാറിക്കൊണ്ടിരിക്കുകയാണ് നടൻ പൃഥ്വിരാജ്. പ്രമുഖ നടന്മാർക്കിടയിൽ ഒതുങ്ങിപ്പോയ പൃഥ്വിരാജ് കുറച്ചു കാലങ്ങൾക്കിപ്പുറമാണ് മുഖ്യധാരയിലേക്ക് കടന്നുവരുന്നത്. ഇപ്പോഴിതാ പൃഥ്വിയെക്കുറിച്ച് സംവിധായകൻ ഫാസിൽ പറഞ്ഞ ചില കാര്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. പൃഥ്വിയെ ആദ്യമായി ഇന്റര്‍വ്യൂ ചെയ്തത് താനാണെന്നും അന്ന് കൂടെ ഒരു പെൺകുട്ടി ഉണ്ടായിരുന്നുവെന്നും ഫാസിൽ പറയുന്നു.

ഫാസിൽ പറഞ്ഞത്

ALSO READ: ‘അന്ന് അഭിഷേകിനെയും ഐശ്വര്യയെയും വിക്രം സാറിനെയും മാത്രമേ എല്ലാവർക്കും അറിയൂ’, എന്നാൽ ഇന്ന് റേഞ്ച് മാറി; അയാൾ ഒരു റോൾ മോഡലാണ് ടീമേ

ഞാനാണ് പൃഥ്വിയെ ആദ്യമായി സിനിമക്ക് വേണ്ടി ഇന്റര്‍വ്യൂ ചെയ്യുന്നത്. അന്ന് ഇന്റര്‍വ്യൂവും സ്‌ക്രീന്‍ടെസ്റ്റും ചെയ്തു. കൂട്ടത്തില്‍ ഒരു പെണ്‍കുട്ടിയും ഉണ്ടായിരുന്നു. അസിന്‍ എന്നായിരുന്നു പേര്. പക്ഷേ എന്തുകൊണ്ടോ ആ സബ്‌ജെക്ട് മാറിപ്പോയി. പിന്നീട് ഞാന്‍ ഫഹദിനെ വെച്ച് വേറെ സിനിമയെടുത്തു. പക്ഷേ എന്റെ ഭാഗ്യത്തിന് രഞ്ജിത്ത് ഒരിക്കല്‍ എന്നെ വിളിച്ചിട്ട് അടുത്ത പടത്തിലെ നായകന്‍ സുകുമാരന്‍ ചേട്ടന്റെ മകനാണ് എന്ന് പറഞ്ഞു.

ALSO READ: നഷ്‌ടപ്പെ‌ടലുകൾ വിഷമമാണ്, പക്ഷേ ഇപ്പോൾ എൻ്റെ മനസ് കയ്യിലുണ്ട്, വർഷങ്ങൾ എടുത്താണ് ഞാനത് നേടിയെടുത്തത്: മഞ്ജു പിള്ള

ഫാസില്‍ ഇന്റര്‍വ്യൂ ചെയ്തതാണല്ലോ, അവന്‍ എങ്ങനെയുണ്ടെന്ന് ചോദിച്ചു. ഗംഭീരമാകുമെന്ന് ഞാന്‍ മറുപടി പറഞ്ഞു. അതിനുശേഷം സത്യന്‍ അന്തിക്കാടും എന്നെ വിളിച്ചു. ആള്‍ക്ക് ഒരു കഥനായിക വേണമെന്ന് പറഞ്ഞു. ഫാസിലിന്റെ ലിസ്റ്റില്‍ ആരെങ്കിലും ഉണ്ടോയെന്ന് ചോദിച്ചു. അസിന്‍ എന്ന ഒരു പെണ്‍കുട്ടിയുണ്ടെന്ന് ഞാന്‍ മറുപടി നല്‍കി. അങ്ങനെ ആ നിയോഗം സത്യന് കിട്ടി. സത്യനാണ് അസിനെ സിനിമയില്‍ ഇന്‍ട്രഡ്യൂസ് ചെയ്യുന്നത്. അസിന്‍ പിന്നീട് ഇന്ത്യ ഒട്ടാകെ ഫേമസായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News