സൂര്യ ഗൗതം മേനോൻ സൗഹൃദം സിനിമയ്ക്കും അപ്പുറം ഉള്ള ഒന്നാണെന്ന് നമ്മൾ പലർക്കും അറിയാവുന്നതാണ്. ഇരുവരും ഒന്നിച്ച വാരണം ആയിരം, തമിഴ് സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നാണ്. കളക്ഷൻ കൂടാതെ തന്നെ അഭിനയം കൊണ്ടും പാട്ടുകൾ കൊണ്ടും ചിത്രം പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ചിരുന്നു. ഇപ്പോഴിതാ തന്റെ അച്ഛന്റെ മരണത്തെ കുറിച്ചും, ആ സമയത്തെ സൂര്യയുടെ ഇടപെടലിനെ കുറിച്ചും ഗൗതം മേനോൻ പറഞ്ഞ വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.
പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഗൗതം മേനോൻ സൂര്യയെ കുറിച്ച് സംസാരിച്ചത്. എപ്പോഴത്തെ അഭിമുഖമാണ് എന്ന് വ്യക്തമല്ലെങ്കിലും ഗൗത്വം മേനോന്റെ അസാന്നിധ്യത്തിൽ അദ്ദേഹത്തിന്റെ അച്ഛന്റെ മരണാനന്തര ചടങ്ങുകൾക്ക് എല്ലാ സഹായവും ചെയ്തുകൊടുത്ത സൂര്യ എന്ന മനുഷ്യനെ കുറിച്ചാണ് ഗൗതം മേനോൻ പറഞ്ഞത്.
ALSO READ: കരമന അഖിലിന്റെ കൊലപാതകം: മുഖ്യ പ്രതി അഖിൽ എന്ന അപ്പു പിടിയിൽ, മറ്റു പ്രതികൾക്കായി ഊർജിത അന്വേഷണം
തന്റെ അച്ഛൻ മരണപ്പെടുമ്പോൾ താൻ നാട്ടിൽ ഇല്ലായിരുന്നെന്നും അതുകൊണ്ട് തന്നെ സൂര്യയെ വിളിച്ച് ഒന്ന് വീട്ട്ടിലേക്ക് ചെല്ലുമോ എന്ന് ചോദിക്കുകയായിരുന്നെനും ഗൗതം മേനോൻ പറയുന്നു. ഉടനെ തന്നെ സൂര്യ അവിടെ എത്തുകയും, അവിടേക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കുകയും ഉണ്ടായെന്ന് ഗൗത്വം മേനോൻ വ്യക്തമാകുന്നു. അച്ഛന്റെ രക്തം തുടച്ചു കളഞ്ഞതും, അദ്ദേഹത്തിന് വസ്ത്രം മാറി നല്കിയതുമെല്ലാം സൂര്യയാണ് എന്ന് അദ്ദേഹം ഓർത്തെടുക്കുന്നു. തുടർന്ന് വാരണം ആയിരം സിനിമ ചെയ്യുമ്പോൾ സൂര്യയ്ക്ക് അറിയാമായിരുന്നു അതൊക്കെ എങ്ങനെ ചെയ്യണമെന്ന് എന്നും ഗൗത്വം കൂട്ടിച്ചേർത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here