അപ്പു എന്നോട് കുറച്ചു പൈസ ചോദിച്ചു, ലാലിനോട് ചോദിക്കാൻ മേലെ എന്ന് ഞാനും, പക്ഷെ അതിനവർ പറഞ്ഞ മറുപടി എന്നെ അമ്പരപ്പിച്ചു; ജീത്തു ജോസഫ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരപുത്രനാണ് പ്രണവ് മോഹൻലാൽ. താരത്തിന്റെ ജീവിത രീതികളും മറ്റും പലപ്പോഴും പ്രേക്ഷകരെ അത്ഭുതപ്പെടുത്താറുണ്ട്. ഇപ്പോഴിതാ സംവിധായകൻ ജീത്തു ജോസഫ് പ്രണവിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.

പ്രണവിനെ കുറിച്ച് ജീത്തു ജോസഫ്

ALSO READ: മരിക്കാൻ അനുവദിക്കണം, വനിതാ ജഡ്ജിയുടെ ലൈംഗികാതിക്രമ പരാതിയില്‍ ഡി.വൈ.ചന്ദ്രചൂഡ് റിപ്പോര്‍ട്ട് തേടി

ഒരുപാട് സിനിമകള്‍ ചെയ്യണമെന്ന് പ്രണവിന് ആഗ്രഹമില്ല. പക്ഷേ ചെയ്യുന്നത് വൃത്തിയായി ചെയ്യണമെന്നുണ്ട്. ആദി ചെയ്യുന്ന സമയത്താണെങ്കിലും ഗിറ്റാര്‍ വായിക്കുന്ന സമയത്ത് മ്യൂസിക് ഡയറക്ടറിന്റെ കൂടെ വന്നിരുന്ന് അത് പഠിച്ചു. പെര്‍ഫെക്ഷന് വേണ്ടി എഫേര്‍ട്ട് ഇടുന്ന ആളാണ്. ഒരു ബുക്ക് എഴുതാന്‍ ആഗ്രഹമുണ്ടെന്ന് ഇടക്ക് പറഞ്ഞിരുന്നു.

ALSO READ: ലിസ്റ്റിൽ ഒന്നാമത് തലൈവരല്ല, ഞെട്ടലോടെ ആരാധകർ; മുന്നിലെത്തിയത് ആ താരം, രണ്ടാമനെ ട്രോളി സോഷ്യൽ മീഡിയ

ലൈഫ് ഓഫ് ജോസൂട്ടി ഷൂട്ട് ചെയ്യുന്ന സമയത്ത് അതില്‍ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. എനിക്ക് ഒരു ബുക്ക് എഴുതണം അതിന് കുറച്ച് പൈസ വേണമെന്ന് എന്നോട് പറഞ്ഞു. ലാല്‍ സാറിനോട് ചോദിക്കാന്‍ മേലെയെന്ന് ഞാന്‍ ചോദിച്ചു. അങ്ങനെയല്ല, എനിക്ക് എന്റേതായ രീതിയില്‍ അധ്വാനിച്ച് പൈസ ഉണ്ടാക്കണമെന്ന് പറഞ്ഞു. എനിക്ക് അദ്ദേഹത്തോട് ഭയങ്കര ബഹുമാനം തോന്നി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News