ലൈംഗീക ന്യുനപക്ഷങ്ങൾക്കൊപ്പം എന്നും നിന്നിട്ടുള്ളത്‌ ഇടതുപക്ഷമാണ്‌, ഞാൻ ആ പക്ഷത്ത് നിന്നാണ് ചിന്തിക്കുന്നത്

ലൈംഗീക ന്യുനപക്ഷങ്ങൾ അടക്കമുള്ള മനുഷ്യർക്കൊപ്പം എന്നും നിന്നിട്ടുള്ളത്‌ ഇടതുപക്ഷമാണെന്ന് സംവിധായകൻ ജിയോ ബേബി. വലതുപക്ഷം ഒരിക്കലും അങ്ങനെ ചെയ്‌തിട്ടില്ലെന്നും, അവർക്ക്‌ അതിന്‌ കഴിയുകയില്ലെന്നും ദേശാഭിമാനിക്ക് നൽകിയ അഭിമുഖത്തിൽ ജിയോ ബേബി പറഞ്ഞു.

ALSO READ: മാധ്യമങ്ങള്‍ കരുതലോടെ പ്രവര്‍ത്തിക്കണം; ദുഃഖിതരുടെ മുന്നിലേക്ക് മൈക്കുമായി ചെല്ലരുത്: മുഖ്യമന്ത്രി

‘ഇടതുപക്ഷത്ത്‌ നിന്ന്‌ ചിന്തിക്കുന്ന ഒരാളാണ്‌ ഞാൻ. ലൈംഗീക ന്യുനപക്ഷങ്ങൾ അടക്കമുള്ള മനുഷ്യർക്കൊപ്പം എന്നും നിന്നിട്ടുള്ളത്‌ ഇടതുപക്ഷമാണ്‌. വലതുപക്ഷം ഒരിക്കലും അങ്ങനെ ചെയ്‌തിട്ടില്ല. അവർക്ക്‌ അതിന്‌ കഴിയുകയുമില്ല. ഇവരെയെല്ലാം ഉൾക്കൊള്ളാൻ കഴിയുക ഇടതുപക്ഷത്തിന്‌ മാത്രമാണ്‌. അതാണ്‌ യാഥാർഥ്യം. ആ യാഥാർഥ്യമാണ്‌ സിനിമയിലും കാണിച്ചിട്ടുള്ളത്‌’, ജിയോ ബേബി പറഞ്ഞു.

ALSO READ: ‘അധികനേരം ഉമ്മവെക്കണ്ട’, രണ്‍ബീര്‍-രശ്മിക ചുംബനരംഗത്തിൻ്റെ നീളം കുറയ്ക്കണമെന്ന് സെൻസർ ബോർഡ്

സിനിമ ചെയ്യുന്നത്‌ തിയറ്ററിനു വേണ്ടിയാണെന്ന് അഭിമുഖത്തിൽ സംവിധായകൻ പറഞ്ഞു. സിനിമ ജനങ്ങളിലേക്ക്‌ എത്തണമെന്നും, അവർക്ക്‌ മനസിലാകുന്ന സിനിമ ചെയ്യണമെന്നും അഭിമുഖത്തിൽ ജിയോ ബേബി പറഞ്ഞു. ‘ചലച്ചിത്രമേളകളിലേക്ക്‌ സിനിമ അയച്ചു, അവിടെ തെരഞ്ഞെടുക്കപ്പെട്ടു. ചലച്ചിത്രമേളയ്‌ക്ക്‌ ശേഷം തിയറ്ററിലെത്തിയാൽ ആളുകൾക്ക്‌ കാണാൻ വലിയ താൽപര്യമുണ്ടാകില്ല. അവിടെ സിനിമ കാണിച്ചു കഴിഞ്ഞാൽ റിവ്യു വരും, ആളുകൾക്ക്‌ സിനിമ കാണാനുള്ള ആകാംഷ നഷ്ടമാകും. സിനിമ എവിടെ എങ്ങനെ കാണിക്കണമെന്നുള്ളത്‌ നമ്മുടെ കാര്യമാണ്‌, ചലച്ചിത്ര മേളയുടെ തെരഞ്ഞെടുപ്പുമായി അതിന്‌ ബന്ധമില്ല’, ജിയോ ബേബി കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News