മമ്മൂക്കക്ക് വേണ്ടി ഒരിക്കലും വിട്ടുവീഴ്ച ചെയ്യേണ്ടി വന്നിട്ടില്ല, പക്ഷേ ആ കാര്യത്തിൽ ടെൻഷൻ തോന്നിയിരുന്നു; ജിയോ ബേബി

മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം കൊണ്ടും, അഭിനേതാക്കളുടെ പ്രകടനങ്ങൾ കൊണ്ടും കാതൽ എന്ന മമ്മൂട്ടി ചിത്രം നിറഞ്ഞ കയ്യടികളോടെ പ്രദർശനം തുടരുകയാണ്. സിനിമയിലെ മാത്യു ദേവസി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ മമ്മൂട്ടി കാണിച്ച ധൈര്യത്തിനും, സ്വവർഗാനുരാഗത്തെ വൃത്തിയിൽ പറഞ്ഞുവെക്കാൻ കാണിച്ച ആർജ്ജവത്തിനും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ സിനിമയെ കുറിച്ചുള്ള അനുഭവം പങ്കുവെക്കുകയാണ് സംവിധായകൻ ജിയോ ബേബി.

ALSO READ: അത്രമേൽ പ്രിയപ്പെട്ടവൾ, പെട്ടെന്ന് നിങ്ങള്‍ക്ക് സുഖമാകുമെന്ന് പ്രതീക്ഷിക്കുന്നു; ഉമ്മയെ ചേർത്ത് പിടിച്ച് ഷമി

താന്‍ ഒരു ടെന്‍ഷനും ഇല്ലാതെ സിനിമ എടുക്കുന്ന ആളാണെന്ന് ജിയോ പറഞ്ഞു. പക്ഷെ കാതല്‍ സിനിമയിലേക്ക് മമ്മൂട്ടിയും ജ്യോതികയും അഭിനയിക്കാന്‍ വന്നപ്പോള്‍ വളരെ ടെന്‍ഷനായിരുന്നുവെന്നും മമ്മൂട്ടിക്ക് വേണ്ടി ഒരിക്കലും വിട്ടുവീഴ്ച്ച ചെയ്യേണ്ടി വന്നിട്ടില്ലെന്നും പ്രമുഖ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ജിയോ ബേബി പറഞ്ഞു.

ALSO READ: മമ്മൂട്ടിയെന്ന മഹാപ്രതിഭയെ നമിയ്ക്കണം, ഇത്തരമൊരു കഥാപാത്രത്തെ തെരഞ്ഞെടുക്കാൻ കാണിച്ച ധൈര്യത്തിന്; സംവിധായിക ശ്രുതി ശരണ്യം

‘മമ്മൂക്ക സിനിമക്ക് വേണ്ടി എഫേര്‍ട്ട് കൂടുതല്‍ എടുത്തിട്ടുണ്ട്. ഈ സിനിമക്ക് വേണ്ടി നമ്മളെ പരിഗണിച്ചിട്ടുണ്ട്. നമ്മള്‍ സ്‌ക്രിപ്റ്റ് ലോക്ക് ചെയ്ത് കഴിഞ്ഞാല്‍ പിന്നെ ഷൂട്ട് എന്നുപറയുന്നത് പ്രാക്ടിക്കല്‍ ആണല്ലോ. ആ സമയത്താണ് സിനിമ സംഭവിക്കുന്നത്. അത് ഭയങ്കര രസമാണ്. ഞാന്‍ ഒരു ടെന്‍ഷനും ഇല്ലാതെ സിനിമ എടുക്കുന്ന ആളാണ്. സിനിമയുടെ സമയത്ത് ടെന്‍ഷന്‍ ഉണ്ടാകാറില്ല. പക്ഷെ സിനിമയിലേക്ക് മമ്മൂക്കയും ജ്യോതികയും അഭിനയിക്കാന്‍ വരുന്നു എന്ന് പറയുമ്പോള്‍ ഇത് വളരെ ടെന്‍ഷന്‍ ആയിരുന്നു,’ ജിയോ ബേബി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News