‘നമ്മൾ നേരിടുന്ന പ്രശ്നങ്ങളുടെ പ്രധാന കാരണം രക്ഷിതാക്കളും അധ്യാപകരുമാണ്, കുട്ടികളുടെ ദേഹത്ത് കൈവെക്കുന്നവര്‍ ഗുണ്ടകൾ’, ജിയോ ബേബി

കുട്ടികളെ ദേഹോപദ്രവം നടത്തുന്ന അധ്യാപകരെ താൻ വെറുക്കുന്നുവെന്ന് സംവിധായകൻ ജിയോ ബേബി. അവർ ഗുണ്ടകൾക്ക് സമാനമാണെന്നും, നമ്മൾ നേരിടുന്ന എല്ലാ പ്രശ്നങ്ങളുടെയും പ്രധാന കാരണം രക്ഷിതാക്കളും അധ്യാപകരുമൊക്കെയാണെന്നും പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ജിയോ ബേബി പറഞ്ഞു.

ALSO READ: ‘ഞാൻ അഭിനയിച്ച, ഞാൻ കാണുന്ന എല്ലാ സിനിമകളും നല്ലതാണെന്ന് വിശ്വസിക്കുന്നു, ഒടിയനും അങ്ങനെ തന്നെയാണ്’, പരാജയം പഠനവിധേയമാക്കേണ്ട വിഷയം: മോഹൻലാൽ

‘ഇവിടെ രണ്ട് കാര്യങ്ങളും നന്നായി നടക്കുന്നില്ല. നല്ല പാരന്റിങ്ങും നടക്കുന്നില്ല നല്ല ടീച്ചിങ്ങും നടക്കുന്നില്ല. നമ്മുടെ അധ്യാപക സുഹൃത്തുക്കൾക്കൊക്കെ ഇത് പറയുമ്പോൾ വിരോധം തോന്നുമായിരിക്കും. പക്ഷെ പറയാതിരിക്കാൻ പറ്റില്ല. എന്റെ ജീവിതത്തിൽ ഞാൻ സ്നേഹത്തോടെ ഓർത്തെടുക്കുന്ന രണ്ടോ മൂന്നോ അധ്യാപകരേയുള്ളൂ. അന്ന് കോളേജിൽ നിന്ന് പുറത്താക്കുമ്പോൾ ചില അധ്യാപകർ കൂടെ നിന്നിട്ടുണ്ട്. അവരെയൊക്കെയാണ് കൂടുതൽ ഓർക്കുന്നത്’, ജിയോ ബേബി പറഞ്ഞു.

ALSO READ: ‘മതത്തിന്റെ പേരിലുള്ള കെട്ടിടങ്ങൾ നിമിക്കാൻ സംഭാവന നൽകില്ല, കുട്ടികളുടെ പഠനത്തിനും ആരോഗ്യ സംരക്ഷണത്തിനും നൽകാൻ തയ്യാറാണ്’

‘സ്കൂളിൽ പഠിപ്പിച്ചതിൽ ആകെ രണ്ട് പേരെയെങ്ങാനുമാണ് ഓർത്ത് വെക്കാൻ പറ്റുള്ളൂ. ഇത്രയും കാലം പഠിച്ചിട്ടും ഒരു നാലോ അഞ്ചോ ആളുകളെ മാത്രമേ നമുക്ക് ഓർക്കാനുള്ളൂ. ബാക്കി എല്ലാ അധ്യാപകരെയും ഞാൻ വെറുക്കുന്നു. എന്നെ നുള്ളിയിട്ടുള്ള അടിച്ചിട്ടുള്ളവരെയെല്ലാം വെറുക്കുന്നു. ഇപ്പോഴും എന്റെ മക്കളെയൊക്കെ സ്കൂളിൽ അടിക്കുന്നുണ്ട്. അവരെയൊക്കെ അതി ഭീകരമായി ഞാൻ വെറുക്കുന്നു. നുള്ളി കഴിഞ്ഞാൽ നമ്മുടെ തൊലി എടുത്തുകൊണ്ടാണ് ചിലവൻമാർ പോവുന്നത്. ഞാൻ അവന്മാർ എന്ന് തന്നെ പറയും. എനിക്ക് ഇത്രയും വെറുപ്പുള്ള മറ്റൊരു വർഗമില്ല’, സംവിധായകൻ വ്യകത്മാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here