“ഈ മാറ്റം കൊണ്ടുവന്നത് WCC ; എന്നും ചരിത്രം ഓർത്തുവെയ്ക്കും…” : സംവിധായകൻ ജിയോ ബേബി

വളരെ പ്രാധാന്യമുള്ള ഒന്നാണ് ഹേമ കമ്മിറ്റി റിപ്പോർട്ടെന്ന് ജിയോ ബേബി. ഓരോ വെളിപ്പെടുത്തലുകളെയും അതിന്റേതായ പ്രാധാന്യത്തോടെ കാണണം. ഒന്നും തള്ളിക്കളയുന്നില്ല, വളരെ അനിവാര്യമായ റിപ്പോർട്ടാണിത്. ഹേമ കമ്മിറ്റി റിപ്പോർട്ടോടെയാണ് സ്ത്രീകൾക്ക് തുറന്നുപറയാൻ ധൈര്യം ലഭിച്ചത്. ഈ റിപ്പോർട്ടിനെ പോസിറ്റീവായി കാണുന്നുവെന്നും സംവിധായകൻ ജിയോ ബേബി പറഞ്ഞു.

ALSO READ; എട്ടു മാസം മുന്‍പ് അനാച്ഛാദനം ചെയ്ത ശിവജി പ്രതിമ തകര്‍ന്നു, മഹാരാഷ്ട്രയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍; മോദിയുടെ അഹങ്കാരത്തിനേറ്റ അടിയെന്ന് ഉദ്ദവ് താക്കറെ

ആരോപണം ഉന്നയിച്ചവർക്കൊപ്പമാണ് താൻ. സിനിമ മേഖലയിലെ തന്നെ ടേർണിങ് പോയിന്റാണ് ഹേമ കമ്മിറ്റി റിപ്പോർട്ട്. ഈ മാറ്റം കൊണ്ടുവന്നത് WCC , നമ്മുടെ പെണ്ണുങ്ങൾ ആണെന്നത് എന്നും ചരിത്രം ഓർത്തുവെയ്ക്കും. ഇത്തരം ആരോപണങ്ങളും സംഭവങ്ങളും സിനിമ മേഖലയെ തകർക്കുകയാണ്, നന്നാക്കുന്ന ചെയ്യുന്നത്, ജിയോ ബേബി പറഞ്ഞു.

ALSO READ; നാട്ടിലേക്ക് പോകും വഴിയെടുത്ത ടിക്കറ്റിൽ ഭാഗ്യദേവത കനിഞ്ഞു; ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്ലനയര്‍ നറുക്കെടുപ്പിൽ 10 ലക്ഷം ഡോളര്‍ സ്വന്തമാക്കിയത് മലയാളി

ഇപ്പോൾ വെളിപ്പെടുത്തൽ നടത്തുന്നവരുടെ കൂടെ നിൽക്കണമെന്നാണ് തോന്നുന്നത്. എന്തുകൊണ്ട് വെളിപ്പെടുത്തൽ വൈകി എന്ന ചോദ്യം പ്രസക്തമല്ല. അതിനുള്ള സാമൂഹിക സാഹചര്യമുണ്ടായത് ഇപ്പോഴാണ്. ആരോപണങ്ങൾ നേരിടുന്നവർക്കും അത് തെളിയിക്കാൻ സംവിധാനങ്ങൾ ഉണ്ട്. ഇനിയും പുതിയ തലമുറക്ക് വരാനും, ജോലി ചെയ്യാനുള്ള സ്ഥലമാണിത്. അത് നന്നാവണമെന്നാണ് ആഗ്രഹം, സംവിധായകൻ ജിയോ ബേബി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News