മലയാളികൾക്ക് പ്രിയങ്കരനായ നടനും സംവിധായകനുമാണ് ജോണി ആന്റണി. അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങൾ എല്ലാം വമ്പൻ ഹിറ്റുകളായിരുന്നു. ജോണി ആന്റണി ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് സി.ഐ.ഡി മൂസ. 2003 ലാണ് ചിത്രം പുറത്തിറങ്ങിയത്. മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റുകളിൽ ഒന്നാണ് സി.ഐ.ഡി മൂസ. ദിലീപ് നായകനായി ഉദയകൃഷ്ണ രചന നിര്‍വഹിച്ച ചിത്രത്തില്‍ കൊച്ചിന്‍ ഹനീഫ, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, സുകുമാരി, ജഗതി, ഹരിശ്രീ അശോകന്‍, ഭാവന, വിജയരാഘവന്‍ തുടങ്ങിയ താരങ്ങളാണ് അഭിനയിച്ചിരിക്കുന്നത്.
ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ജോണി ആന്റണി. മലയാളത്തിലെ എല്ലാ ലെജന്റ്സും ഒന്നിച്ച ചിത്രമാണ് സി ഐ ഡി മൂസ എന്നും കോമഡിക്ക് വേണ്ട സന്ദര്‍ഭങ്ങള്‍ അഭിനേതാക്കള്‍ക്കിടയില്‍ തന്നെ ഉണ്ടായിരുന്നെന്നും അദ്ദേഹം പറയുന്നു. ചില രംഗങ്ങൾ സ്ക്രിപ്റ്റ് ഇല്ലാതെയാണ് ചിത്രീകരിച്ചത് എന്നും അദ്ദേഹം പറഞ്ഞു.
‘മലയാളത്തിലെ എല്ലാ ലെജന്റ്സും ഒന്നിച്ചഭിനയിച്ച ചിത്രമാണ്. കോമഡികളായിരുന്നു ആ സിനിമയിലെ എല്ലാ സീനും. ആര് ചെയ്താലും അത് കോമഡിയായി മാറും. ആ സിനിമയിൽ സത്യത്തില്‍ കോമഡിക്ക് വേണ്ടത് അവര്‍ക്കിടയില്‍ തന്നെയുണ്ട്. അതിനുള്ള സന്ദർഭങ്ങൾ ചിത്രത്തിൽ തന്നെയുണ്ട്.
Also read:പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്ന് സാന്ദ്ര തോമസ് പുറത്ത്
ആ ചിത്രത്തിലെ ഇച്ചിരി വട്ടുള്ള അമ്മാവന്റെ ഡിക്റ്റക്റ്റീവ് കേന്ദ്രത്തിലേക്ക് ചെല്ലുന്നു. ‘ഈ ഗ്ലാസൊക്കെ മിഷ്യന്‍ തന്നെ കഴുകിവെക്കുമോ, ഇല്ല നിങ്ങള്‍ പോയിട്ട് അത് തുറന്ന് ഞാന്‍ തന്നെ കഴുകി വെക്കും’ എന്ന ഡയലോഗെല്ലാം ഷൂട്ട് ചെയ്തപ്പോള്‍ ഉണ്ടായതാണ്. അതൊന്നും സ്‌ക്രിപ്റ്റില്‍ ഉള്ളതല്ല’-ജോണി ആന്റണി പറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here