മലയാള സിനിമയിലെ ആ രണ്ട് സംവിധായകർ എന്നെ പാട്ടെഴുതാൻ വിളിച്ചില്ല, സങ്കടത്തോടെ ഗിരീഷ് പുത്തഞ്ചേരി എന്നോട് പറഞ്ഞു: കമൽ

മലയാളത്തിലെ ഏറ്റവും മികച്ച ഗാനരചയിതാക്കളിൽ ഒരാളാണ് ഗിരീഷ് പുത്തഞ്ചേരി. ഇന്നും മനുഷ്യന്റെ സമയങ്ങളെയും ഇമോഷനുകളെയുമെല്ലാം നിയന്ത്രിക്കുന്നതിൽ പുത്തഞ്ചേരിയുടെ പാട്ടുകൾക്ക് വലിയ പങ്കുണ്ട്. ഇപ്പോഴിതാ ഗിരീഷ് പുത്തഞ്ചേരിയെ കുറിച്ചുള്ള സംവിധായകൻ കമലിന്റെ വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

ALSO READ: ‘ഇതാണ് പൃഥ്വീ നിങ്ങൾ അഭിനയിക്കാത്ത സിനിമ’, ആടുജീവിതം കണ്ട അമ്പരപ്പിൽ ലിസ്റ്റിൻ സ്റ്റീഫന്റെ പ്രതികരണം

മലയാളത്തിലെ രണ്ട് സംവിധായകർ മാത്രം തന്നെ സിനിമയിൽ പാട്ടുകൾ എഴുതാൻ വിളിക്കാത്തതുള്ളൂ എന്ന് ഒരിക്കൽ ഗിരീഷ് പുത്തഞ്ചേരി തന്നോട് സങ്കടത്തോടെ പറഞ്ഞെന്നും, അതിലൊന്ന് തന്റെ പേരായിരുന്നെന്നും കമൽ പറയുന്നു. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു കമലിന്റെ വാക്കുകൾ.

ഗിരീഷ് പുത്തഞ്ചേരിയെ കുറിച്ച് കമൽ പറയുന്നു

ALSO READ: ഗുണ കേവിൽ വീണവർ ആ സമയത്ത് മരിച്ചിട്ടുണ്ടാവില്ല, വെള്ളവും ഭക്ഷണവും കിട്ടാതെയായിരിക്കും അന്ത്യം: യഥാർത്ഥ മഞ്ഞുമ്മൽ ബോയ്‌സ് പറയുന്നു

ഒരു ദിവസം ഗിരീഷ് കുറച്ച് ഇമോഷണലായിട്ട് മഹാറാണി ഹോട്ടലിൽ വെച്ച് എന്നോട് പറഞ്ഞു, നിങ്ങൾക്കൊന്നും എന്റെ വരികൾ പിടിക്കുകയുണ്ടാവില്ല. നിങ്ങളൊക്കെ വലിയ കവികളെ മാത്രമേ വിളിക്കുകയുള്ളൂ. വളരെ വിഷമത്തോടെയാണ് ഗിരീഷ് പറയുന്നത്.

മലയാള സിനിമയിൽ ആകെ രണ്ട് സംവിധായകരെ എന്നെ പാട്ടെഴുതാൻ വിളിക്കാത്തതുള്ളൂ. ഒന്ന് ഭരതനാണ്. ഒന്ന് ഭരതന്റെ ശിഷ്യനായ നിങ്ങളാണ്. ഞാൻ പറഞ്ഞു അതെനിക്ക് ബഹുമതിയാണ്. ഭരതനല്ലേ വിളിക്കാത്ത വ്യക്തി. അങ്ങനെ ഞാൻ ആ കാര്യം വളരെ തമാശയാക്കി വിട്ടു. പക്ഷെ ഞാൻ പിന്നീട് എന്റെ റൂമിലേക്ക് പോയപ്പോൾ എനിക്ക് വലിയ കുറ്റബോധം തോന്നി. ശരിയാണല്ലോ ഗിരീഷ് എന്റെ അടുത്ത സുഹൃത്തായിട്ട് പോലും ഞാൻ പാട്ടെഴുതാൻ വിളിച്ചിട്ടില്ലല്ലോ.

ഞാനത് രഞ്ജിത്തിനോടും പറഞ്ഞു. രഞ്ജിത്ത് പറഞ്ഞു, അത് നിങ്ങളുടെ പ്രശ്നമാണ്, ഈ വിഷമം ഗിരീഷ് എപ്പോഴും എന്നോട് പറയുമായിരുന്നു. അങ്ങനെയാണ് എന്റെ അടുത്ത സിനിമയായ ഈ പുഴയും കടന്ന് എന്ന ചിത്രത്തിലേക്ക് ഗിരീഷ് എത്തുന്നത്. അതുവരെ കൈതപ്രം ആയിരുന്നു എന്റെ സിനിമകളിൽ പാട്ടുകൾ എഴുതിയിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News