ഇത്രയും നാട് കാണാന്‍ ബാക്കിയുള്ളപ്പോള്‍ ഞാന്‍ എന്തിനാ പാകിസ്ഥാനില്‍ പോവേണ്ടത്? സംഘപരിവാറിനോട് കമൽ

കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനായി സേവനമനുഷ്ഠിക്കുമ്പോൾ സംഘപരിവാറിന്റെ നിരവധി വേട്ടയാടലുകൾ നേരിടേണ്ടി വന്ന സംവിധായകനാണ് കമൽ. ദേശീയഗാനത്തെപ്പറ്റിയുള്ള വിവാദ സമയത്ത് കമലിനോട് പാകിസ്ഥാനില്‍ പോവാൻ വരെ സംഘപരിവാർ ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം അന്ന് താൻ നേരിട്ട പ്രശ്നങ്ങളെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് കമൽ. പ്രമുഖ ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു കമലിന്റെ തുറന്നു പറച്ചിൽ.

കമൽ പറഞ്ഞത്

ALSO READ: സൂര്യയ്ക്ക് പിറകെ വണങ്കാനിൽ നിന്നും മമിത ബൈജു പിന്മാറി, കാരണം സംവിധായകന്റെ മോശം പെരുമാറ്റമോ? മറുപടിയുമായി താരം

എന്റെ യഥാര്‍ത്ഥ പേര് കമാലുദ്ദീന്‍ എന്ന് തന്നെയാണ്. വീട്ടുകാര്‍ എനിക്കിട്ടുതന്ന പേരാണത്. എല്ലാ സര്‍ട്ടിഫിക്കറ്റുകളിലും പേര് കമാലുദ്ദീന്‍ എന്ന് തന്നെയാണ്. പക്ഷേ സ്‌കൂളിലും കോളേജിലുമെല്ലാം എല്ലാവരും കമല്‍ എന്നായിരുന്നു വിളിച്ചത്. പിന്നീട് സിനിമയില്‍ എത്തിയപ്പോള്‍ കമാലുദ്ദീന്‍ എന്ന പേര് വേണ്ട കമലെന്ന് മതിയെന്ന് പറഞ്ഞത് എന്റെ അമ്മാവനായിരുന്നു. എനിക്കും അത് നല്ലതായി തോന്നി. കാരണം, ഒരു മതേതരനായി നടക്കാന്‍ ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. അതിന് കമലെന്ന പേരാണ് നല്ലത്. പണ്ട് കുഞ്ഞാലു സിനിമയില്‍ എത്തിയ ശേഷം ബഹദൂര്‍ ആയതുപോലെ. കുഞ്ഞാലു എന്റെ ബന്ധുവാണ്. തിക്കുറിശ്ശിയാണ് ആ പേര് മാറ്റി ബഹദൂര്‍ എന്നാക്കിയത്.

ALSO READ: ‘ആ ഭാർഗവീനിലയത്തിൽ പുറം ലോകവുമായി ബന്ധമില്ലാതെ മോഹൻലാൽ താമസിച്ചു, ഒടുവിൽ ഞാൻ ചെന്നപ്പോഴാണ് ഭീകരത മനസിലായത്’

അതുപോലെ ഞാനും സിനിമയില്‍ എന്റെ പേര് കമലെന്നാക്കി. പിന്നീട് ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാനായ സമയത്ത് ദേശീയഗാനത്തെ ചൊല്ലി വിവാദമുണ്ടായിരുന്നു. സിനിമാ തിയേറ്ററില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയ സമയത്ത് ഞാന്‍ എന്റെ അഭിപ്രായം പ്രകടിപ്പിച്ചു. അതിന് ശേഷമാണ് സംഘപരിവാറുകാര്‍ കമാലുദ്ദീന്‍ എന്ന പേര് കണ്ടുപിടിച്ചതും. അതിന് ശേഷം എന്നോട് പാകിസ്ഥാനിലൊക്കെ പോവാന്‍ ആവശ്യപ്പെട്ടു. ഞാനാലോചിച്ചു, ഇത്രയും നാട് കാണാന്‍ ബാക്കിയുള്ളപ്പോള്‍ ഞാന്‍ എന്തിനാ പാകിസ്ഥാനില്‍ പോവേണ്ടതെന്ന്. പിന്നീട് അടൂരിനോടും എം.ടി. യോടും അവര്‍ ഇതുതന്നെ പറഞ്ഞപ്പോള്‍ എനിക്ക് ആശ്വാസമായി. എന്നോട് മാത്രമല്ലല്ലോ അത് പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News