‘നാരീശക്തിയെ കുറിച്ച് പറയുന്ന പ്രധാനമന്ത്രിയോട് ബില്‍ക്കീസ് ബാനുവിനെ കുറിച്ച് നമുക്ക് തിരിച്ചു ചോദിക്കണ്ടേ? മോദി ജനങ്ങളെ നിശ്ശബ്ദരാക്കുന്നു’: കമൽ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് സംവിധായകൻ കമൽ രംഗത്ത്. പ്രധാനമന്ത്രി നാരീ ശക്തിയെ കുറിച്ച് പറയുമ്പോള്‍ ബില്‍ക്കീസ് ബാനുവിനെ കുറിച്ച് നുമുക്ക് തിരിച്ച് ചോദിക്കാന്‍ പറ്റുന്നുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. ഏഷ്യാനെറ്റ് ന്യൂസിന് മോദി നൽകിയ അഭിമുഖത്തെ മുൻനിർത്തിയായിരുന്നു കമലിന്റെ ചോദ്യം.

ALSO READ: ‘അതെന്താടാ ഇപ്പൊ അങ്ങനെ ഒരു ടോക്ക്‌’, സർവേയിൽ എൽഡിഎഫ് പരാജയപ്പെടും എന്ന് പറഞ്ഞ മനോരമ ഇപ്പോൾ പ്ലേറ്റ് മാറ്റി, യു ഡി എഫ് തരംഗം ഇല്ലെന്ന് വാർത്ത, അതും ഇംഗ്ലീഷിൽ

‘മലയാളത്തിലെ ഒരു പ്രമുഖ ചാനലിന് പ്രധാനമന്ത്രി ഒരു ഇന്റര്‍വ്യൂ നല്‍കി. പത്ത് വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ഒരു മാധ്യമത്തില്‍ നമ്മള്‍ അദ്ദേഹത്തിന്റെ അഭിമുഖം കാണുന്നത്. നേരത്തെ അക്ഷയ് കുമാറിന് അഭിമുഖം നല്‍കിയിരുന്നു. പ്രധാനമന്ത്രി എന്ത് ഭക്ഷണമാണ് കഴിക്കുന്നത്, അദ്ദേഹത്തിന്റെ ഊര്‍ജത്തിന്റെ രഹസ്യമെന്താണ് എന്നൊക്കെയായിരുന്നു അന്നത്തെ ചോദ്യങ്ങള്‍. കഴിഞ്ഞ ദിവസം കണ്ട അഭിമുഖത്തില്‍ എനിക്ക് ചില സംശയങ്ങള്‍ തോന്നി. ആദ്യമേ അത് കണ്ടാല്‍ അറിയാം നേരത്തെ എഴുതിത്തയ്യാറാക്കി നല്‍കിയ ചോദ്യങ്ങളാണെന്ന്’, കമൽ പറഞ്ഞു.

‘എന്നാല്‍ അദ്ദേഹം പറയുന്ന മറുപടികള്‍ക്ക് അനുബന്ധമായ ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവകാശവും അഭിമുഖം നടത്തിയ മൂന്ന് പേര്‍ക്കും ഇല്ലായിരുന്നു. അങ്ങനെയുണ്ടായിരുന്നെങ്കില്‍, ഇന്ന് ഇന്ത്യാരാജ്യത്തെ മനുഷ്യര്‍ പ്രധാനമന്ത്രിയോട് ചോദിക്കാന്‍ ആഗ്രഹിക്കുന്ന കുറേ ചോദ്യങ്ങളുണ്ടായിരുന്നു. ആ ചോദ്യങ്ങളില്‍ എന്തെങ്കിലുമൊന്ന് വിവരമുണ്ടായിരുന്നെങ്കില്‍ അഭിമുഖം നടത്തിയ മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കേണ്ടതായിരുന്നു’, കമൽ വ്യക്തമാക്കി.

ALSO READ: ‘വീട്ടിൽ അതിക്രമിച്ചു കയറി പത്തു വയസുകാരിയെ പീഡിപ്പിച്ചു’, പ്രതിക്ക് 50 വർഷം കഠിന തടവും പിഴയും

‘ചോദ്യങ്ങള്‍ ചോദിക്കേണ്ടതില്ല എന്ന് പറയുന്ന ഒരു ഭരണകൂടമാണ് ഇവിടെയുള്ളത്. ഞാന്‍ പറയുന്നത് കേട്ടാല്‍ മതിയെന്നാണ് പറയുന്നത്. അതാണ് മന്‍കി ബാത്. പത്ത് വര്‍ഷം ഈ രാജ്യം ഭരിച്ച ബി.ജെ.പി സര്‍ക്കാറിനോട് നമുക്ക് എന്തെല്ലാം ചോദ്യങ്ങള്‍ ചോദിക്കേണ്ടിയിരിക്കുന്നു. നാരീശക്തിയെ കുറിച്ച് പ്രധാനമന്ത്രി പറയുമ്പോള്‍ ബില്‍ക്കീസ് ബാനുവിനെ കുറിച്ച് നമുക്ക് തിരിച്ചു ചോദിക്കണ്ടേ? നമുക്ക് ചോദിക്കാന്‍ പറ്റുന്നുണ്ടോ? എവിടെയെങ്കിലും ബില്‍ക്കീസ് ബാനുവിന്റെ അവസ്ഥയെ പറ്റി നമ്മുടെ പ്രധാനമന്ത്രി പറയുന്നുണ്ടോ?.’, സംവിധായകൻ ചോദിച്ചു.

‘ഗുജറാത്ത് കലാപത്തില്‍ അവര്‍ അനുഭവിച്ച പീഡനങ്ങളെ കുറിച്ച് നമുക്ക് അറിയാമല്ലോ. അതിനെ നിയമപോരാട്ടം നടത്തി, പ്രതികളെ ശിക്ഷിച്ചപ്പോള്‍ അവരെ വെറുതെ വിട്ട് അവര്‍ പുറത്തിറങ്ങിയപ്പോള്‍ മാലയിട്ട് സ്വീകരിച്ചവരാണ് ഇന്ത്യാരാജ്യത്തുള്ളത്. അവരാണ് നമ്മുടെ രാജ്യം ഭരിക്കുന്നത്,’ കമല്‍ കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News