‘ആ ചിത്രത്തിലെ മോഹൻലാലിന്റെ കഥാപാത്രം കാരണമാണ് സിനിമ വിജയിക്കാതിരുന്നത്’: കമൽ

മലയാള സിനിമയിൽ ജനപ്രിയ സംവിധായകനിലൊരാളാണ് കമൽ. മിഴിനീർപൂവുകൾ എന്ന ചിത്രത്തിലൂടെയാണ് കമൽ മലയാള സിനിമയിൽ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. മുന്നിര നടന്മാരായ മോഹൻലാൽ, മമ്മൂട്ടി, ജയറാം, സുരേഷ് ഗോപി തുടങ്ങി ഇന്നത്തെ ന്യൂ ജെൻ നടന്മാരെ വച്ച് കമൽ സിനിമ ചെയ്തിട്ടുണ്ട്. കമലിന്റെ ആദ്യചിത്രത്തിൽ മോഹൻലാൽ തന്നെയായിരുന്നു നായകൻ. അടുത്തിടെ മോഹൻലാലിനെ കുറിച്ച് കമൽ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

മിഴിനീർപൂവുകൾ എന്ന ചിത്രത്തിലെ മോഹൻലാലിന്റെ കഥാപാത്രത്തെ കുറിച്ചാണ് കമലിന്റെ വെളിപ്പെടുത്തൽ. ആ ചിത്രത്തിൽ മോഹൻലാലിന്റെ കഥാപാത്രം നെഗറ്റിവ് ആയത് കൊണ്ടാണ് ചിത്രം വിജയിക്കാതിരുന്നത് എന്ന് കമൽ പറയുന്നു. ചിത്രം റിലീസായ ദിവസം നല്ല ആളുകൾ ഉണ്ടായിരുന്നുവെന്നും എന്നാൽ പിന്നീട് മോഹൻലാലിൻറെ കഥാപാത്രം അത്തരത്തിലായതിനാൽ വേണ്ട രീതിയിൽ ഓടിയില്ലെന്നും കമൽ പറയുന്നു.

Also read:വില്ലന്‍ സങ്കല്‍പ്പങ്ങള്‍ക്ക് പുത്തന്‍ മുഖം നല്‍കിയ അഭിനേതാവ്; നരേന്ദ്ര പ്രസാദ് ഓര്‍മയായിട്ട് 21 വര്‍ഷങ്ങള്‍

‘ഞങ്ങൾ തിയേറ്ററിൽ എത്തിയപ്പോഴേക്കും ടൈറ്റിൽസ് തുടങ്ങി കഴിഞ്ഞു. ഞാൻ ഡോർ തുറന്ന് അകത്ത് കയറിയപ്പോൾ എന്റെ പേര് സ്‌ക്രീനിൽ വരുന്നത് ഞാൻ കണ്ടു. അത് എനിക്ക് വലിയ സന്തോഷമുണ്ടാക്കി.

അങ്ങനെ ഫുൾ ഹൗസിന്റെ ഇടയിലിരുന്ന് സിനിമ കണ്ടു. ആളുകൾ ഭയങ്കര ബഹളം ഒക്കെയായിരുന്നു. ആദ്യത്തെ ഒരു രണ്ട് മൂന്ന് ദിവസം നല്ല കളക്ഷനൊക്കെ ആയിരുന്നു. മോഹൻലാൽ നെഗറ്റീവ് കഥാപാത്രം ചെയ്തത് കൊണ്ടായിരിക്കും ആ ചിത്രം നമ്മൾ വിചാരിച്ച അത്ര ഹിറ്റായില്ല. പക്ഷെ എങ്കിൽ പോലും നിർമാതാക്കളും വിതരണക്കാരുമെല്ലാം ഹാപ്പി ആയിരുന്നു.

ഒരു തുടക്കകാരൻ എന്ന രീതിയിൽ ഒരു സംവിധായകന്റെ സ്കിൽ ആ ചിത്രത്തിലുണ്ടെന്ന് അഭിപ്രായങ്ങൾ വന്നിരുന്നു. ആദ്യത്തെ ഷോട്ട് ഞാൻ മോഹൻലാലിന്റെ മുഖത്ത് ക്യാമറ വെച്ച് എടുക്കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു. അത് വലിയൊരു അനുഭവമാണ്. കാരണം പിന്നീട് ഞാനും ലാലും കൂടെ ഒരുപാട് സിനിമകൾ ചെയ്തു. ലാലിനെ പോലെ ഇന്ത്യൻ സിനിമ കണ്ടിട്ടുള്ള ഏറ്റവും മികച്ച നടന്മാരിൽ ഒരാളെ വെച്ച് ആദ്യത്തെ സിനിമ ചെയ്യാൻ കഴിഞ്ഞു എന്നത് ഒരു മഹാഭാഗ്യമാണ്,’കമൽ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News