ആളുകളുടെ മനസിലുണ്ടായിരുന്ന മാധവിക്കുട്ടി വേറെയായിരുന്നു, വിദ്യാ ബാലൻ്റെ പിന്മാറ്റത്തിന് പിറകിൽ രാഷ്ട്രീയം; കമൽ

മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു കമൽ സംവിധാനം ചെയ്ത ആമി. പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയുടെ കഥ പറയുന്ന ആമിയിൽ പ്രധാന കഥാപാത്രമായി കമൽ തെരഞ്ഞെടുത്തത് ആദ്യം ബോളിവുഡ് നടി വിദ്യാ ബാലനെ ആയിരുന്നു. എന്നാൽ പിന്നീട് മഞ്ജു വാര്യർ ചിത്രത്തിലേക്ക് വരികയായിരുന്നു.

ALSO READ: വ്യക്തിപൂജ അംഗീകരിക്കുന്ന ഒരു പാർട്ടിയല്ല സിപിഐഎം; എം വി ഗോവിന്ദൻ മാസ്റ്റർ

തിയേറ്ററിൽ പരാജയമായിരുന്ന ആമിയ്ക്ക് ധാരാളം വിമർശങ്ങളും നേരിടേണ്ടി വന്നിരുന്നു. ഇപ്പോഴിതാ വിദ്യാ ബാലന്റെ പിന്മാറ്റത്തെ കുറിച്ചും സിനിമയിലേക്ക് മഞ്ജു വാര്യർ കടന്നുവന്ന സാഹചര്യത്തെ കുറിച്ചും വ്യക്തമാക്കുകയാണ്.

കമൽ പറഞ്ഞത്

ALSO READ: കിരീടത്തേക്കാൾ ചോരയ്ക്കാണ് പ്രാധാന്യമെന്ന് തിരിച്ചറിഞ്ഞ് വോട്ട് ചെയ്യുക; കേന്ദ്രത്തെ വിമർശിച്ച് എം മുകുന്ദൻ

ചെയ്ത സിനിമകളിൽ ഇഷ്ടപ്പെട്ട ഒന്നാണ്‌ ആമി. വിദ്യാ ബാലനെയായിരുന്നു മാധവിക്കുട്ടിയായി തീരുമാനിച്ചത്. സിനിമ തുടങ്ങാൻ ദിവസങ്ങൾമാത്രം ബാക്കിയിരിക്കെ അവർ പിന്മാറി. ആ പിന്മാറ്റത്തിനു പിന്നിൽ രാഷ്ട്രീയമുണ്ടായിരുന്നുവെന്ന് വിശ്വസിക്കുന്നു.പിന്നീട് ആ റോളിലേക്ക് മഞ്ജു വാരിയർ വന്നു. അവർ നന്നായി അഭിനയിക്കുകയും ചെയ്തു. എന്നാൽ, ആളുകളുടെ മനസിലുണ്ടായിരുന്ന മാധവിക്കുട്ടി വേറെയായിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration