പുതിയ തലമുറ ഫുൾ വയലൻസ്, സിനിമയിൽ മുഴുവൻ വെട്ടും കുത്തും വയലൻസും; വിമർശനവുമായി സംവിധായകൻ കമൽ

പുതിയ തലമുറയിലെ സിനിമകളിൽ മുഴുവൻ വയലൻസിനാണ് പ്രാധാന്യമെന്ന് സംവിധായകൻ കമൽ. തല വെട്ടുക, ചോര തെറിപ്പിക്കുക എന്ന നിലയിലേക്ക് നായകസങ്കൽപ്പം മാറിയെന്നും, പുതിയ തലമുറ ഇത്തരം മനോഭാവത്തിലേക്ക് മാറുന്നത് ഗുണം ചെയ്യില്ലെന്നും നിയമസഭാ പുസ്തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘എണ്‍പതുകളിലെ മലയാള സിനിമ’ എന്ന ചര്‍ച്ചയില്‍ കമല്‍ പറഞ്ഞു.

ALSO READ: പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷന്‍ ഏറ്റവും മികച്ചത്; ട്രോഫി സമ്മാനിച്ച് മുഖ്യമന്ത്രി

‘എല്ലാത്തിനേയും നിഗ്രഹിക്കുക. തല വെട്ടുക, ചോര തെറിപ്പിക്കുക എന്ന നിലയിലേക്ക് നായക സങ്കല്‍പം മാറിയിട്ടുണ്ട്. അതുകൊണ്ടാണ് രജിനികാന്തും വിജയ്‌യും മമ്മൂട്ടിയുമടക്കം അങ്ങനത്തെ കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നത്. വയലന്‍സിനെ ഇഷ്ടപ്പെടുന്ന ഒരു പുതിയ തലമുറ വളര്‍ന്ന് വരുന്നുണ്ട്’, കമൽ പറഞ്ഞു.

ALSO READ: തൃശൂര്‍ കേരള വര്‍മ്മ കോളേജിലെ തെരഞ്ഞെടുപ്പ്, കെഎസ്‌യു സ്ഥാനാര്‍ത്ഥിയുടെ ഹര്‍ജി ഹൈക്കോടതി മടക്കി

‘എത്രമാത്രം സമൂഹത്തില്‍ നിന്നും ഉള്‍ക്കൊണ്ടിട്ടാണ് ഈ തലമുറ സിനിമയിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് എന്ന് നമുക്ക് അറിയില്ല. ഇത്തരം മനോഭാവം സിനിമക്ക് ഗുണകരമല്ല. എഴുപതുകള്‍ തൊട്ട് എല്ലാ കാലത്തും ന്യൂ ജനറേഷന്‍ സിനിമകള്‍ ഉണ്ടായിട്ടുണ്ട്. ഓരോ 25 വര്‍ഷങ്ങള്‍ കഴിയുമ്പോഴും സിനിമയില്‍ കാതലായ മാറ്റങ്ങള്‍ ഉണ്ടാവാറുണ്ട്,’ കമല്‍ കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News