‘കലാഭവൻ മണിയുടെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ടേക്ക് പോയ ചിത്രം അതായിരുന്നു’: ലാൽ ജോസ്

മലയാളികളുടെ എക്കാലത്തെയും പ്രിയ നടനാണ് കലാഭവൻ മണി. കൊച്ചിൻ കലാഭവൻ മിമിക്സ് പരേഡിലൂടെയാണ് കലാരംഗത്ത് സജീവമായത്. ആദ്യം കോമഡി വേഷങ്ങളിലൂടെ സിനിമയിൽ തുടക്കമിട്ട് പിൽക്കാലത്ത് നായകനായി വളർന്ന നടനാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുഗു മുതലായ മറ്റു തെന്നിന്ത്യൻ ഭാഷാ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. അഭിനയം മാത്രമല്ല, നടൻ പാട്ടിലൂടെയും തിളങ്ങിയ താരമാണ് കലാഭവൻ മണി. അടുത്തിടെ സംവിധായകൻ ലാൽജോസ് കലാഭവൻ മണിയെ കുറിച്ച് പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധനേടിയിരിക്കുകയാണ്.

കലാഭവന്‍ മണിയുടെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ടേക്ക് പോയത് പട്ടാളം സിനിമയിലാണെന്നും കുറേ ടേക്ക് ആയപ്പോള്‍ അദ്ദേഹം അടുത്തുണ്ടായിരുന്ന ക്യാപ്റ്റന്‍ രാജുവിനോട് ദേഷ്യപ്പെട്ടെന്നുമായിരുന്നു ലാല്‍ ജോസിന്റെ വാക്കുകൾ. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ മാധ്യമത്തിലാണ് ലാൽ ജോസ് പറഞ്ഞത്.

Also read: ഐഎഫ്എഫ്കെ; ആറ് ചിത്രങ്ങളുടെ ഏകപ്രദർശനം ഇന്ന്

‘മണിയുടെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ഷോട്ടെടുത്തത് പട്ടാളം സിനിമയില്‍ ആണെന്ന് തോന്നുന്നു. മണി ഓടിവന്നിട്ട് മിലിട്ടറി ക്യാമ്പില്‍ ഉള്ളവരോട് ക്ലൈമാക്സിലേക്ക് ലീഡ് ചെയ്യുന്ന രഹസ്യം പറയുന്നൊരു ഷോട്ടായിരുന്നു അത്. പക്ഷെ എന്തോ കാരണവശാല്‍ മണിക്ക് അന്നൊരു ഡിസ്ട്രാക്ഷന്‍ ഉണ്ടായിരുന്നു എന്ന് തോന്നുന്നു. ചെയ്തിട്ട് അങ്ങോട്ട് ശരിയാകുന്നില്ലായിരുന്നു.

അങ്ങനെ ഒരു ടേക്കായി, രണ്ട് ടേക്കായി, പത്ത് ടേക്കായി, അത്രയും ആയപ്പോള്‍ മണിയുടെ ഈഗോ ഹെര്‍ട്ടായി. കാരണം സിനിമയുടെ ചുറ്റിലും ആളുകള്‍ കൂടിനില്‍ക്കുകയാണ്. ഞാന്‍ മണിയെ വിളിച്ച് മാറ്റി നിര്‍ത്തിയിട്ട് ഇതെല്ലം എല്ലാവര്‍ക്കും സംഭവിക്കുന്നതാണ്, നമുക്ക് ഒരു ബ്രേക്ക് എടുത്തിട്ട് കുറച്ച് കഴിഞ്ഞ് എടുക്കാം എന്ന് പറഞ്ഞു. പക്ഷെ മണിക്ക് വാശിയായി. പറ്റില്ല പറ്റില്ല നമുക്ക് ഇപ്പോള്‍ തന്നെ എടുക്കാം എന്ന് അദ്ദേഹം പറഞ്ഞു.

Also read: കാണികളെ ഭീതിയുടെ പുകച്ചുരുളിൽ അകപ്പെടുത്താനായി അവൻ വരുന്നു, ‘മാർക്കോ’..

അങ്ങനെ വീണ്ടും എടുക്കാന്‍ തുടങ്ങിയപ്പോള്‍ ഇരുപത് ടേക്കോളം ആയി. അപ്പോള്‍ ക്യാപ്റ്റന്‍ രാജു ചേട്ടന്‍ മണിയെ ഒന്ന് സമാധാനിപ്പിക്കാനായി ‘മോനെ ഇത് ഇങ്ങനെ ഒന്ന് പറഞ്ഞ് നോക്ക്’ എന്ന് പറഞ്ഞു. മണി വയലന്റായി അദ്ദേഹത്തോട് ചൂടായി. പിന്നെ ഞാന്‍ കാണുന്നത് കേണലിന്റെ യൂണിഫോമില്‍ നിന്ന് രാജു ചേട്ടന്‍ കരയുന്നതാണ്. 22ാമത്തെ ടേക്കില്‍ അതിന് ശേഷം ആ സീന്‍ ഒക്കെയായി. അത് കഴിഞ്ഞ് മണി പോയി സംസാരിച്ച് അവര്‍ തമ്മില്‍ കെട്ടിപ്പിടിക്കലും ഉമ്മവെക്കലുമൊക്കെ ആയി ആ പ്രശ്‌നം അന്ന് സോള്‍വാക്കി,’ ലാല്‍ ജോസിന്റെ വാക്കുകൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News