‘ഫഹദ് ഫാസിൽ ആദ്യമായി എന്റെയടുത്തേക്ക് വന്നത് അസിസ്റ്റന്റ് ഡയറക്ടറാകാനായിരു’: ലാൽ ജോസ്

മലയാളികളുടെ പ്രിയ സംവിധായകനാണ് ലാൽ ജോസ്. എക്കാലത്തും മനസ്സിൽ സൂക്ഷിക്കാൻ കഴിയുന്ന ഒരുപിടി നല്ല സിനിമകൾ സമ്മാനിച്ചിട്ടുണ്ട്. സംവിധായകൻ കമലിന്റെ സഹ സംവിധായകനായാണ് സിനിമയിൽ തുടക്കം കുറിക്കുന്നത്. ഒരു മറവത്തൂര്‍ കനവ് എന്ന ചിത്രത്തിലൂടെ സ്വതന്ത്രസംവിധായകനായി മാറിയ സംവിധായകനാണ് ലാൽ ജോസ്. പിന്നീട് മീശമാധവന്‍, പട്ടാളം, ക്ലാസ്‌മേറ്റ്‌സ്, അയാളും ഞാനും തമ്മില്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ പ്രേക്ഷകർക്ക് സമ്മാനിച്ചു.

Als0 read:വേട്ടയ്യൻ റിലീസ് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ‘കങ്കുവ’ റിലീസ് ആ തീയതിയിലേക്ക് ആലോചിക്കില്ലായിരുന്നു, ഈഗോ ഇല്ലാതെ എടുത്ത തീരുമാനമെന്ന് കെ ഇ ജ്ഞാനവേൽ രാജ

അടുത്തിടെ നടൻ ഫഹദ് ഫാസിലിനെ കുറിച്ച് ലാൽ ജോസ് പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധനേടുകയാണ്. ഫഹദ് ആദ്യമായി തന്റെയടുത്തേക്ക് വന്നത് അസിസ്റ്റന്റ് ഡയറക്ടറാകാനായിരുന്നെന്ന് ലാല്‍ ജോസ് പറയുന്നു . എന്നാല്‍ അത്രയും ഭംഗിയുള്ള കണ്ണുകൾ കണ്ടപ്പോൾ അവനോട് അഭിനയത്തിൽ ശ്രദ്ധിക്കാൻ താൻ പറഞ്ഞെന്നും ലാല ജോസ് കൂട്ടിച്ചേർത്തു.

ഫഹദിന്റെ രണ്ടാം വരവിൽ താനാണ് അവനെ നായകനാക്കി സിനിമ പ്ലാൻ ചെയ്തത് എന്നും ലാൽ ജോസ് പറഞ്ഞു. ബോളിവുഡ് താരങ്ങളായ ഹേമമാലിനി, രേഖ എന്നിവരോടൊപ്പം ഫഹദിനെയും പ്രധാന കഥാപാത്രമാക്കി മദര്‍ ഇന്ത്യ എന്ന പേരില്‍ ഒരു സിനിമ പ്ലാന്‍ ചെയ്‌തെന്നും മുരളി ഗോപി അതിന് തിരക്കഥയെഴുതാന്‍ റെഡിയായിരുന്നെന്നും ലാല്‍ ജോസ് കൂട്ടിച്ചേര്‍ത്തു.

Also read:സ്റ്റൈലും സ്വാ​ഗും നിറഞ്ഞ ലുക്കുമായി റിബൽ സ്റ്റാർ; പ്രഭാസിന്‍റെ പുത്തൻ പോസ്റ്ററുമായി ‘ദി രാജാ സാബ്’ ടീം

എന്നാല്‍ ഫഹദിന്റെ ആദ്യസിനിമ പരാജയമായതുകൊണ്ട് തന്നെ അവനെ വച്ച് സിനിമ ചെയ്യാൻ പല നിർമ്മാതാക്കൾക്കും പേടിയായിരുന്നു. അതിന് ശേഷമാണ് ഫഹദ് മൃത്യുഞ്ജയവും ചാപ്പാ കുരിശുമെല്ലാം ചെയ്തത്. പിന്നീട് മദര്‍ ഇന്ത്യ എന്ന പ്രൊജക്ട് ഉപേക്ഷിക്കേണ്ടി വന്നെന്നും അതിന് ശേഷമാണ് താനും ഫഹദും ചേര്‍ന്ന് ഡയമണ്ട് നെക്ലേസ് ചെയ്തതെന്നും ലാല്‍ ജോസ് കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News