മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ സംവിധായകനാണ് ലാല്‍ ജോസ്. ഇപ്പോഴിതാ ഒരുപാട് മലയാളികള്‍ ആദരിക്കുന്ന നടി സുകുമാരിയെ കുറിച്ച് തുറന്നുപറയുകയാണ് ലാല്‍ ജോസ്. ഗുരുവായൂരില്‍ വെച്ച് കുറച്ചാളുകള്‍ ചേര്‍ന്ന് സുകുമാരി ചേച്ചിയെ ആദരിക്കുന്ന ഒരു ചടങ്ങുണ്ടായിരുന്നു.
അത് കഴിഞ്ഞ ശേഷം സുകുമാരി ചേച്ചി എന്നെ കെട്ടിപിടിച്ചുകൊണ്ട് ചെവിയില്‍ പറഞ്ഞു, ആദ്യമായിട്ടാണ് ഒരു ആദരവ് ലഭിക്കുന്നതെന്ന്. അത് കേട്ടപ്പോള്‍ താന്‍ ശരിക്കും അത്ഭുതപ്പെട്ടുപോയെന്ന് അദ്ദേഹം പറഞ്ഞു.
ലാല്‍ ജോസിന്റെ വാക്കുകള്‍:
‘ഗുരുവായൂരില്‍ വെച്ച് കുറച്ചാളുകള്‍ ചേര്‍ന്ന് സുകുമാരി ചേച്ചിയെ ആദരിക്കുന്ന ഒരു ചടങ്ങുണ്ടായിരുന്നു. ആദരിക്കാന്‍ വിളിച്ചത് എന്നെയായിരുന്നു. ഞാന്‍ അവിടെ ചെന്നപ്പോള്‍ സുകുമാരിയമ്മക്ക് കൃഷ്ണന്റെ ഒരു ഫലകമൊക്കെ നല്‍കുന്നുണ്ട്. അത് കഴിഞ്ഞ ശേഷം സുകുമാരി ചേച്ചി എന്നെ കെട്ടിപിടിച്ചുകൊണ്ട് ചെവിയില്‍ പറഞ്ഞു, ആദ്യമായിട്ടാണ് ഒരു ആദരവ് ലഭിക്കുന്നതെന്ന്.
അത് കേട്ടപ്പോള്‍ ഞാന്‍ ശരിക്കും അത്ഭുതപ്പെട്ടുപോയി. കാരണം എത്രയോ ആളുകളെ ആദരിക്കുന്ന പരിപാടികളില്‍ എല്ലാ കാര്യങ്ങളും സെറ്റ് ചെയ്യാനും മുന്നില്‍ നില്‍ക്കാനുമെല്ലാം ഓടി നടന്ന ആളാണ് സുകുമാരി ചേച്ചി. ചേച്ചിക്കൊക്കെ ഒരു ആദരവ് എപ്പോഴോ കിട്ടേണ്ടതാണ്. അത് കേട്ടപ്പോള്‍ ഞാന്‍ ആകെ ക്ഷുഭിതനായി.
അപ്പോള്‍ ചേച്ചി പറഞ്ഞത്, അതുകൊണ്ടൊന്നും കാര്യമല്ല മോനെ എന്നായിരുന്നു. ചെന്നൈയില്‍ ആയിരുന്നു താമസിച്ചിരുന്നത്. കേരളത്തില്‍ ഒരു ബേസ് ഉണ്ടായിരുന്നില്ല. അങ്ങനെ ഉണ്ടായിരുന്നുവെങ്കില്‍ ചേച്ചി കുറച്ചുകൂടെ നേരത്തെ ആദരിക്കപ്പെട്ടേനെ’-ലാല്‍ജോസ് പറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here