മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ സംവിധായകനാണ് ലാല്‍ ജോസ്. ഇപ്പോഴിതാ ഒരുപാട് മലയാളികള്‍ ഇഷ്ടപ്പെടുന്ന നടന്‍ കുഞ്ചാക്കോ ബോബനെ കുറിച്ച് തുറന്നുപറയുകയാണ് അദ്ദേഹം. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ലാല്‍ ജോസ് മനസ് തുറന്നത്.
ഒരിടവേളയ്ക്ക് ശേഷം വീണ്ടും അഭിനയിക്കുമ്പോള്‍ ഏറ്റവും ആദ്യം ചെയ്യേണ്ടത് തന്റെ മീശയോട് സ്വയമുള്ള ആരാധന മാറ്റിവെക്കണമെന്നായിരുന്നു എന്ന് താന്‍ ചാക്കോച്ചനോട് പറഞ്ഞുവെന്ന് ലാല്‍ ജോസ് പറഞ്ഞു. എന്നിട്ട് വേറെ അപ്പിയിറന്‍സ് പിടിക്കാന്‍ നോക്കാന്‍ പറഞ്ഞു. അപ്പോള്‍ നമുക്ക് തന്നെ ഒരു വ്യത്യാസമുള്ളതായി തോന്നുമെന്ന് ഞാന്‍ പറഞ്ഞു.
ഞാന്‍ സാധാരണ ഒരു കാഷ്വല്‍ ടോക്കില്‍ പറഞ്ഞ കാര്യമായിരുന്നുവത്. എന്നാല്‍ ഗുലുമാല്‍ എന്ന പടത്തിന് വേണ്ടി ചാക്കോച്ചന് മീശയെടുത്തു. ഞാന്‍ ശരിക്കും ഞെട്ടിപ്പോയി. അത് ലുക്കില്‍ ഒരു വെറൈറ്റി കൊണ്ടുവന്നുവെന്നും അദ്ദേഹം പറഞ്ഞു.
Also Read : മകളുടെ ജനനത്തിന് ശേഷം ആദ്യമായി പൊതുവേദിയില്‍ ദീപിക പദുക്കോണ്‍; വൈറലായി വീഡിയോ
‘ചാക്കോച്ചന്‍ സിനിമയില്‍ നിന്ന് മാറിനില്‍ക്കുന്ന ഒരു സമയമായിരുന്നു അത്. രണ്ടുരണ്ടര വര്‍ഷത്തോളം സിനിമയില്‍ നിന്ന് ലീവ് എടുക്കുകയാണെന്ന് പറഞ്ഞ് മാറി നിന്ന ഒരു സമയമായിരുന്നു അത്. ഒരേപോലുള്ള സിനിമകളും റിപ്പീറ്റഡായിട്ടുള്ള കഥാപാത്രങ്ങളുമായിരുന്നു ചാക്കോച്ചന് അന്ന് വന്നുകൊണ്ടിരുന്നത്. പുള്ളിക്ക് ഒന്ന് ബോറടിച്ചു തുടങ്ങിയപ്പോഴാണ് അദ്ദേഹം അന്ന് അഭിനയം നിര്‍ത്തിയത്.
വീണ്ടും സിനിമയിലേക്ക് വരാന്‍ ചില നല്ല ഓഫറുകള്‍ പിടിക്കണോ വേണ്ടേ എന്നെല്ലാം പറഞ്ഞിരിക്കുന്ന ഒരു സമയമായിരുന്നു അത്. ആ സമയത്താണ് വി.കെ.പ്രകാശ് ചെയ്യുന്ന ഗുലുമാല്‍ എന്നൊരു സിനിമയില്‍ അഭിനയിച്ചാലോയെന്ന ഒരു ചിന്ത ചാക്കോച്ചന് വരുന്നത്. ജയസൂര്യയും അതില്‍ പ്രധാന കഥാപാത്രമാണ്.
ആ സിനിമ ചെയ്യണോയെന്നൊരു കണ്‍ഫ്യൂഷ്യനുണ്ടെന്ന് ചാക്കോച്ചന് എന്നോട് പറഞ്ഞു. ആ സിനിമ കോമഡി ഒക്കെയാണല്ലോ. ഞാന്‍ പറഞ്ഞത്, താനിനി വീണ്ടും അഭിനയിക്കുമ്പോള്‍ ഏറ്റവും ആദ്യം ചെയ്യേണ്ടത് തന്റെ മീശയോട് സ്വയമുള്ള ആരാധന മാറ്റിവെക്കണമെന്നായിരുന്നു. എന്നിട്ട് വേറെ അപ്പിയിറന്‍സ് പിടിക്കാന്‍ നോക്കാന്‍ പറഞ്ഞു. അപ്പോള്‍ നമുക്ക് തന്നെ ഒരു വ്യത്യാസമുള്ളതായി തോന്നുമെന്ന് ഞാന്‍ പറഞ്ഞു.
ഞാന്‍ സാധാരണ ഒരു കാഷ്വല്‍ ടോക്കില്‍ പറഞ്ഞ കാര്യമായിരുന്നുവത്. എന്നാല്‍ ഗുലുമാല്‍ എന്ന പടത്തിന് വേണ്ടി ചാക്കോച്ചന് മീശയെടുത്തു. ഞാന്‍ ശരിക്കും ഞെട്ടിപ്പോയി. അത് ലുക്കില്‍ ഒരു വെറൈറ്റി കൊണ്ടുവന്നു,’ലാല്‍ജോസ് പറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here