പ്രിയപ്പെട്ടവന്റെ അവസാന നിമിഷങ്ങളിലും ഒപ്പം നിന്ന് ലാല്‍

ആത്മസുഹൃത്തിന്റെ വേര്‍പാടില്‍ ഉള്ളുലഞ്ഞ് സംവിധായകനും നടനുമായ ലാല്‍. ഒരുമിച്ച് കരിയര്‍ തുടങ്ങി ഒരുപോലെ വളര്‍ന്നുവരികയും പിന്നീട് ‘കൂട്ടുകെട്ട്’ പിരിഞ്ഞപ്പോള്‍ സൗഹൃദം കാത്തവരാണ് സിദ്ദിഖും ലാലും. പ്രിയപ്പെട്ടവന്റെ അവസാന നിമിഷങ്ങളിലും ലാല്‍ ഒപ്പംതന്നെയുണ്ടായിരുന്നു.

also read- സംവിധായകൻ സിദ്ദിഖിന്റെ വേർപാടിൽ അനുശോചനം അറിയിച്ച് എംവി ഗോവിന്ദൻ മാസ്റ്റർ

സിദ്ദിഖ് ഗുരുതാവസ്ഥയിലായപ്പോള്‍ ആശുപത്രിയിലേക്ക് ഓടിയെത്തിയവരില്‍ ലാലുമുണ്ടായിരുന്നു. ഇന്ന് വൈകിട്ടോടെയാണ് ലാല്‍ ആശുപത്രിയില്‍ എത്തിയത്. സിദ്ദിഖിന്റെ കുടുബാംഗളെ കണ്ട് ആശ്വസിപ്പിച്ചു. ആശുപത്രിയിലുണ്ടായിരുന്ന ചലച്ചിത്രമേഖലയിലെ സഹപ്രവര്‍ത്തകരോട് സംസാരിച്ചു. ഇടക്ക് ആശുപത്രിയില്‍ നിന്ന് പുറത്തേക്ക് പോയെങ്കിലും മടങ്ങിയെത്തി. ഒരിക്കലും സംഭവിക്കരുതെന്ന് ആഗ്രഹിച്ചത് അധികം വൈകാതെയുണ്ടായി. ലാലിന്റെ ഉള്ള് നുറുങ്ങി,

also read- സമ്മാനിച്ചത് നിരവധി ഹിറ്റ് സിനിമകൾ… ചിരിപ്പിക്കുകയും കരയിക്കുകയും ചെയ്ത ഫ്രെയിമുകൾ; മന്ത്രി പി രാജീവ്

രാത്രി 9.15ന് സിദ്ദിഖിന്റെ മരണം അറിയിക്കാന്‍ ബി ഉണ്ണികൃഷ്ണനൊപ്പം ലാലും മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി. ഉണ്ണികൃഷ്ണന്‍ സംസ്‌കാര വിവരങ്ങളടക്കം നല്‍കുന്നത് നിബ്ദനായി കേട്ടുനിന്നു. ശേഷം വീണ്ടും ആശുപത്രിക്ക് അകത്തേക്ക്. ഇരുവര്‍ക്കും പുറമേ സംവിധായകരായ ലാല്‍ജോസ്, നടന്മാരായ ദിലീപ്, റഹ്‌മാന്‍, സിദ്ദിഖ്, ടിനിടോം ഉള്‍പ്പെടെ ചലച്ചിത്ര മേഖലയിലെ ആശുപത്രിയിലെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News