അഭിനയ സമ്പത്തുള്ള മമ്മൂട്ടിക്ക് സുന്ദരവും ജെയിംസുമാകാൻ ബുദ്ധിമുട്ടില്ലായിരുന്നു: പ്രതികരിച്ച് ലിജോ ജോസ് പെല്ലിശ്ശേരി

ജെയിംസായും സുന്ദരമായും മാറുന്നതിന് വലിയ ബുദ്ധിമുട്ടുകളൊന്നും മമ്മൂട്ടിക്കുണ്ടായിരുന്നില്ലെന്ന് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. അനുഭവസമ്പത്തുളള നടനായതുകൊണ്ട് അദ്ദേഹത്തിന് അറിയാമായിരുന്നു എന്ത് ചെയ്യണമെന്നുളളതെന്നും, അത് സൗകര്യമായിരുന്നുവെന്നും പെല്ലിശ്ശേരി പ്രതികരിച്ചു. മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം ഉൾപ്പെടെ മികച്ച നടനുളള പുരസ്കാരവും നേടിയ സിനിമ ഐ എഫ് എഫ് കെയിലും മികച്ച പ്രേക്ഷക പ്രതികരങ്ങൾ ഏറ്റുവാങ്ങിയിരുന്നു.

Also Read- മണിപ്പൂരിലെ അതിക്രമം; നാല് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണം; സര്‍ക്കാരിന് ദേശീയ വനിതാ കമ്മീഷന്റെ കത്ത്

‘മികച്ച ചിത്രത്തിനുളള സംസ്ഥാന അവാർഡ് നൻപകൽ നേരത്ത് മയക്കം എന്ന സിനിമക്ക് ലഭിച്ചതിൽ വളരെയധികം സന്തോഷമുണ്ട്. ഒട്ടും പ്രതീക്ഷിച്ചിട്ടില്ല ഈ അവാര്‍ഡ്. മികച്ച ചിത്രമായി തിരഞ്ഞെടുക്കാന്‍ ഒരുപാട് ഘടകങ്ങളുണ്ടായിരിക്കാം. സിനിമയുടെ ഛായാഗ്രഹണം മുതല്‍ നടീ നടന്മാരുടെ അഭിനയം വരെ അതിൽ ഉൾപ്പെടും, പ്രത്യേകിച്ച് നായകനായ മമ്മൂട്ടിയുടെ അഭിനയം തുടങ്ങി എല്ലാം ചേര്‍ന്ന ഒരു ഘടകം തന്നെയായിരിക്കാം അവര്‍ഡിന് തിരഞ്ഞെടുക്കാന്‍ കാരണം’, ലിജോ ജോസ് പെല്ലിശ്ശേരി പ്രമുഖ മാധ്യമത്തോട് പറഞ്ഞു.

Also read- 53ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു, മികച്ച നടന്‍ മമ്മൂട്ടി, മികച്ച നടി വിന്‍സി അലോഷ്യസ്

‘തമിഴിൽ നിന്നും മലയാളത്തില്‍ നിന്നുമുളള ഒരുപാട് നടീ നടന്മാർ ഈ സിനിമയുടെ ഭാഗമായിട്ടുണ്ട്. സിനിമയുടെ അണിയറ പ്രവർത്തകർ, നാട്ടുകാര്‍, എന്നിവരെയെല്ലാം ഈ അവസരത്തില്‍ ഓര്‍ക്കുന്നു. ഒരു സിനിമ എന്ന് പറയുന്നത് ഒരുപാട് പേരുടെ കൂട്ടായ്മയാണ്. നമ്മുടെ സ്വപ്‌നം സ്‌ക്രീനിലെത്തിക്കാന്‍ എല്ലാവരുടേയും കാഴ്ചപ്പാടും ചിന്തയും അതിലേക്ക് കൊണ്ടുവരുന്നു, ഇതാണ് സിനിമ നന്നാവാന്‍ കാരണമായിട്ട് ഞാൻ കാണുന്നത്. എല്ലാവരോടും നന്ദിയുണ്ട്. അവാർഡ് ലഭിച്ചതിൽ ഞങ്ങള്‍ക്കെല്ലാവര്‍ക്കും സന്തോഷമുണ്ട്’, ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News