‘ആ ചിത്രത്തിന്റെ പരാജയത്തെ കുറിച്ച് ഓർത്ത് സങ്കടപ്പെട്ടിരുന്നത് മൂന്നാഴ്ച’: ലിജോ ജോസ് പെല്ലിശ്ശേരി

Lijo jose Pellissery

മലയാളികളുടെ പ്രിയ സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. എന്നും സിനിമയിൽ പരീക്ഷണങ്ങൾ നടത്തുന്ന സംവീധായകൻ കൂടെയാണ്‌ ലിജോ ജോസ് പെല്ലിശ്ശേരി. വളരെ കുറച്ച് സിനിമകൾ മാത്രമാണ് അദ്ദേഹം സംവിധാനം ചെയ്തിട്ടുള്ളത് എങ്കിൽ എല്ലാം വമ്പൻ ഹിറ്റുകളാണ്. ഏറ്റവും അവസാനമായി അദ്ദേഹം സംവിധാനം ചെയ്ത മോഹൻലാൽ നായകനായി എത്തിയ ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. ഇരുവരും ആദ്യമായി ഒന്നിച്ച ഒരു ചിത്രം കൂടെയായിരുന്നു മലൈക്കോട്ടൈ വാലിബന്‍.

Also read: ‘ആ സീനില്‍ ഞാന്‍ ചെയ്തത് ലാലേട്ടന്‍ പറഞ്ഞതുപോലെ, തിയേറ്ററില്‍ അതിന് കിട്ടിയ പ്രതികരണം എന്നെ ഞെട്ടിച്ചു’: ഹരിശ്രീ അശോകന്‍

അടുത്തിടെ ലിജോ ജോസ് പെല്ലിശ്ശേരി മലൈക്കോട്ടൈ വാലിബന്‍ എന്ന ചിത്രത്തെ കുറിച്ച് നടത്തിയ വെളിപ്പെടുത്തൽ ഏറെ ചർച്ചയായിരിക്കുകയാണ്. മലൈക്കോട്ടൈ വാലിബന്റെ പരാജയത്തെ കുറിച്ചോര്‍ത്ത് സങ്കടപ്പെട്ടിരുന്നത് മൂന്നാഴ്ചയോളമാണെന്നാണ് അദ്ദേഹത്തിന്റെ പുതിയ വെളിപ്പെടുത്തൽ. പ്രേക്ഷകരുടെ ഇഷ്ടത്തിനനുസരിച്ചാണ് സിനിമ ചെയ്യേണ്ടത് എന്ന് വിശ്വസിക്കുന്ന ആളല്ല താനെന്നും മറിച്ച് എന്താണോ ആളുകള്‍ കാണേണ്ടതെന്ന അവരുടെ അഭിരുചിയെ മാറ്റി മറക്കുന്നതായിരിക്കണം ചെയ്യുന്ന സിനിമകളെന്നും അദ്ദേഹം പറയുന്നു.

Also read: ഒടുവില്‍ ആ വിദ്യാര്‍ത്ഥിയോട് മാപ്പ് പറഞ്ഞ് അമരന്‍ സിനിമയുടെ നിര്‍മാതാക്കള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News