കുറഞ്ഞ സിനിമകൾ കൊണ്ട് തന്നെ പ്രേക്ഷകർക്കിടയിൽ ജനപ്രീതി നേടിയ സംവിധായകനാണ് ലോകേഷ് കനകരാജ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇപ്പോഴിതാ ആരാധകർക്ക് ഒരു താക്കീതുമായി രംഗത്തെത്തിയിരിക്കുകയാണ്. തന്റെ പേരിൽ സമൂഹ മാധ്യമങ്ങളിൽ വ്യാജ അക്കൗണ്ടുകൾ രൂപപ്പെട്ടിട്ടുണ്ട് എന്നാണ് താരം പറഞ്ഞിരിക്കുന്നത്.
എക്സിലും ഇൻസ്റ്റാഗ്രാമിലും മാത്രമാണ് ഞാനുള്ളത്. മറ്റ് സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കാറില്ല. വ്യാജ അക്കൗണ്ടുകള്‍ പിന്തുടരാതിരിക്കണം സംവിധായകൻ ലോകേഷ് കനകരാജ് എക്സിൽ കുറിച്ചു. തമിഴ് സിനിമാ ലോകത്തെ തന്നെ ഹിറ്റുകൾ തകർത്തുകൊണ്ടാണ് ലോകേഷ് കനകരാജിന്റെ ലിയോ കളക്ഷൻ റെക്കോര്‍ഡുകൾ സൃഷ്ടിച്ചത്. ചിത്രം ഇപ്പോഴും തമിഴ്നാട്ടിൽ പലയിടങ്ങളിലും പ്രദർശനം തുടരുന്നുണ്ട്.
Hey all, I’m only available on Twitter and Instagram, I do not have or use any other social media accounts. Please feel free to ignore and unfollow any other hoax accounts!
— Lokesh Kanagaraj (@Dir_Lokesh) December 13, 2023
ALSO READ: അസിം പ്രേംജിയെ പിന്തള്ളി സാവിത്രി ജിൻഡാൽ; ധനികയായ വനിതയുടെ വരുമാനത്തിൽ വർധന
അതേസമയം, ലിയോയുടെ വിജയം ആഘോഷിക്കാൻ കേരളത്തിൽ എത്തിയ ലോകേഷിന്റെ കാലിന് പരിക്കേൽക്കുകയും, സന്ദർശനങ്ങൾ മാറ്റിവെച്ച് താരം ചെന്നൈയിലേക്ക് തിരികെ പോവുകയും ചെയ്തിരുന്നു. ആരാധകരുടെ അമിത ആവേശവും, തിക്കും തിരക്കുമായിരുന്നു ലോകേഷിന് പരിക്കേൽക്കാൻ കാരണമായത്. എന്നാൽ കേരളത്തിലെ ജനങ്ങളുടെ സ്നേഹത്തോട് നന്ദി പറഞ്ഞ ലോകേഷ് വീണ്ടും കേരളത്തിൽ എത്തുമെന്നാണ് അന്ന് അറിയിച്ചത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here