സ്വപ്നം സാധ്യമാക്കാൻ കൂടെ നിന്ന വിജയ്‌ക്ക് നന്ദി; കുറിപ്പുമായി ലോകേഷ് കനകരാജ്

റിലീസിന് മുൻപ്‌ തന്നെ വൻ ഹൈപ്പ് നേടിയെടുക്കാൻ സാധിച്ച ചിത്രമാണ് ‘ലിയോ’. ഇപ്പോഴിതാ വിജയ്‌ അടക്കമുള്ള സിനിമാ ക്രൂവിന് നന്ദി പറഞ്ഞു കൊണ്ട് എത്തിയിരിക്കുകയാണ് സംവിധായകൻ ലോകേഷ് കനകരാജ്. സിനിമയുടെ വിജയത്തിനായി പ്രവർത്തിച്ചവർക്ക് നന്ദിയെന്നും സ്വപ്നം സാധ്യമാക്കാൻ കൂടെ നിന്ന വിജയ്‌ക്ക് നന്ദി എന്നുമാണ് അദ്ദേഹം പറഞ്ഞത്.

ALSO READ: സംശുദ്ധമായ സഹകരണ മേഖലയെ കേന്ദ്രം ശ്വാസം മുട്ടിക്കുന്നു, ഇടതുപക്ഷം തെറ്റിനെ ന്യായീകരിക്കില്ല: ഇ പി ജയരാജന്‍

സിനിമയിലെ സർപ്രൈസുകൾ ആരും പുറത്തു പറയരുത്. ചിത്രം എൽസിയു ആണോ അല്ലയോ എന്നത് തിയറ്ററിൽ നിന്നു തന്നെ അനുഭവിച്ചറിയൂ എന്നും ലോകേഷ് സോഷ്യൽ മീഡിയയിൽ കുറിച്ചു. അതേസമയം ലിയോ സിനിമയുടെ ആദ്യ ഷോ അവസാനിക്കുമ്പോൾ മികച്ച പ്രതികരണമാണ് കേരളത്തിലെ എല്ലാ തിയേറ്ററുകളിൽ നിന്നും പുറത്തു വരുന്നത്.

ALSO READ: ആരോഗ്യം നിലനിർത്തണോ? എങ്കിൽ ഭക്ഷണ ക്രമത്തിൽ ഇവയൊക്കെ ശ്രദ്ധിക്കണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News