‘വെറും അമ്മായി കളി കളിക്കരുത്, പല്ലുപോയ ആ നടന്റെ പേര് ടിനി ടോം വെളിപ്പെടുത്തണം’; സംവിധായകന്‍ എം.എ നിഷാദ്

ലഹരിക്ക് അടിമയായി പല്ലുകള്‍ പൊടിഞ്ഞുപോയ നടന്റെ പേര് നടന്‍ ടിനി ടോം വെളിപ്പെടുത്തണമെന്ന് സംവിധായകന്‍ എം.എ നിഷാദ്. ടിനി ടോമിന്റെ കൈയിലുള്ള തെളിവുകള്‍ പൊലീസിനോ എക്‌സൈസ് വിഭാഗത്തിനോ കൈമാറണമെന്നും നിഷാദ് ആവശ്യപ്പെട്ടു.

പേര് വെളിപ്പെടുത്താന്‍ ടിനി ടോമിന് ധൈര്യം നല്‍കണം. പറഞ്ഞ പേരുകള്‍ പുറത്തുവിടാന്‍ #comeontinitom എന്ന ഹാഷ് ടാഗ് ക്യാംപെയ്‌ന് തുടക്കമിടാം. ടിനി ടോം എന്ന നടന്‍ കുടത്തില്‍ നിന്ന് ഒരു ഭൂതത്തെ തുറന്നുവിട്ടുവെന്നും തീര്‍ച്ചയായും അത് ചര്‍ച്ചചെയ്യപ്പെടണമെന്നും നിഷാദ് പറഞ്ഞു.

പറഞ്ഞ കാര്യം ശരിയാണെന്ന് ടിനിക്ക് ഉത്തമ ബോധ്യം ഉണ്ടാകും. അതുകൊണ്ടാണ് തുറന്നുപറയാന്‍ അദ്ദേഹം തയ്യാറായത്. പറഞ്ഞ പേരുകള്‍ പുറത്തുപറയാന്‍ ടിനി തയ്യാറാകണമെന്നും വെറും അമ്മായി കളി കളിക്കരുതെന്നും നിഷാദ് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസമാണ് ലഹരിക്ക് അടിമയായ ഒരു നടന്റെ പല്ലുകള്‍ പൊടിഞ്ഞുപോയത് തനിക്ക് അറിയാമെന്ന വെളിപ്പെടുത്തലുമായി ടിനി ടോം രംഗത്തെത്തിയത്. നടന്റെ പേര് പറയാന്‍ ടിനി ടോം തയ്യാറായില്ല. ലഹരിയെക്കുറിച്ചുള്ള പേടിയുള്ളതിനാല്‍ തന്റെ മകനെ സിനിമയില്‍ അഭിനയിക്കാന്‍ വിട്ടില്ലെന്നും ടിനി ടോം കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News