അക്ഷരങ്ങൾ കൂട്ടിവായിക്കാൻ തുടങ്ങിയ കാലം മുതൽ തന്നോടൊപ്പമുണ്ടായിരുന്ന എഴുത്തുകാരനാണ് എംടി, ചേതനയറ്റ ആ മുഖം കാണാൻ ആഗ്രഹിക്കുന്നില്ല; മധുപാൽ

അക്ഷരങ്ങൾ കൂട്ടിവായിക്കാൻ തുടങ്ങിയ കാലം മുതൽ തന്നോടൊപ്പമുണ്ടായിരുന്ന എഴുത്തുകാരനാണ് എം.ടി. വാസുദേവൻ നായരെന്ന് സംവിധായകനും നടനുമായ മധുപാൽ. അദ്ദേഹത്തിൻ്റെ കഥാപാത്രങ്ങളെ എനിക്ക് മുൻപിലുണ്ടെന്ന തരത്തിൽ കാണാൻ കഴിഞ്ഞിരുന്നു.

ആ മനുഷ്യരൊക്കെയും നമുക്ക് മുന്‍പിലുണ്ടെന്ന രീതിയില്‍ എഴുതിയ കഥാകാരനാണ് എംടിയെന്നും അദ്ദേഹത്തിൻ്റെ ഓരോ വാക്കിനും അതിൻ്റേതായ അര്‍ഥമുണ്ടായിട്ടുണ്ട്. ഭാഷയെ കൃത്യമായി അടയാളപ്പെടുത്തി. ഭാഷയ്ക്ക് വേണ്ടി അത്രമേല്‍ സഹായംചെയ്തു. തുഞ്ചന്‍ സ്മാരകവുമായി ബന്ധപ്പെട്ടും ഒരുപാട് കാര്യങ്ങള്‍ ചെയ്തു-മധുപാൽ പറഞ്ഞു.

ALSO READ: വിക്ടോറിയയിൽ പഠിക്കുന്ന കാലം തൊട്ടേ എംടിയെ അറിയാം, ആ സ്നേഹം ഏറിയും കുറഞ്ഞും ഇക്കാലമത്രയും നിലനിന്നിരുന്നു; ടി പദ്മനാഭൻ

ആ മനുഷ്യൻ്റെ മരിച്ച മുഖം കാണാന്‍ ആഹിക്കുന്നില്ല. ചേതനയറ്റ ആ മുഖം കാണുന്നതിനപ്പുറത്തേക്ക് ഭയങ്കര ഊര്‍ജമുള്ള, മനുഷ്യരെ മനസ്സുകൊണ്ടും കണ്ണുകൊണ്ടും നോക്കിയിട്ടുള്ള നമ്മളെ ചേര്‍ത്തുപിടിച്ചിട്ടുള്ള മുഖം കാണുന്നതാണ് എൻ്റെ ആഗ്രഹം. പുതിയ തലമുറ പോലും എംടിയെ വായിക്കുന്നു.

എന്താണ് എം.ടി.യെ വായിക്കാന്‍ കാരണമെന്ന് ചോദിക്കുമ്പോള്‍ അതിനകത്ത് സ്‌നേഹമുണ്ടെന്നായിരുന്നു ആ കുട്ടികള്‍ പറഞ്ഞിരുന്നത്’. അദ്ദേഹം എഴുതിയ കൃതികള്‍ ലോകമുള്ള കാലം വരെ, മലയാളിയുള്ളിടത്തോളം കാലം വരെ നിലനില്‍ക്കും. അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News