‘ക്രിട്ടിക്കല്‍ ഐസിയുവില്‍ ആണ്; ഫാമിലി തീരുമാനിക്കട്ടെയെന്നാണ്’; സിദ്ധിഖിനെ കാണാന്‍ ആശുപത്രിയിലെത്തി മേജര്‍ രവി

ഹൃദയാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സംവിധായകന്‍ സിദ്ധിഖിനെ കാണാന്‍ ആശുപത്രിയിലെത്തി സംവിധായകന്‍ മേജര്‍ രവി. നിലവില്‍ ക്രിട്ടിക്കല്‍ ഐസിയുവിലാണ് അദ്ദേഹമുള്ളത്. നില ഗുരുതരമായതിനാല്‍ ആരെയും അകത്തേക്ക് കടത്തിവിട്ടില്ല. ഹോസ്പിറ്റല്‍ മാനേജറെ കണ്ട് സംസാരിച്ചപ്പോള്‍ കുടുംബം തീരുമാനമെടുക്കട്ടെയെന്ന നിലപാടാണെന്നും മേജര്‍ രവി പറഞ്ഞു.

Also read- ‘മദ്യമല്ല വേണ്ടത് മരുന്നും മെഡിക്കൽ കോളേജും’, ഗുജറാത്ത് പോലെ തന്നെയാണ് ലക്ഷദ്വീപും: വേണ്ടതെന്തെന്ന് വ്യക്തമാക്കി ഐഷ സുൽത്താന

പെട്ടെന്ന് ഹൃദയാഘാതമുണ്ടായെന്നാണ് മനസിലാക്കുന്നത്. കഴിഞ്ഞ ദിവസം വീട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് സംഭവം. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ലിവറിന് പ്രശ്‌നമുണ്ട്. ക്രിയാറ്റിന്റെ അളവ് കൂടിയ നിലയിലാണ്. ശ്വാസമെടുക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്നാണ് അറിഞ്ഞതെന്നും മേജര്‍ രവി പറഞ്ഞു. നാല് മാസങ്ങള്‍ക്ക് മുന്‍പ് അദ്ദേഹത്തെ കണ്ടിരുന്നു. അന്ന് വളരെ ഹാപ്പിയായിരുന്നതാണെന്നും മേജര്‍ രവി കൂട്ടിച്ചേര്‍ത്തു.

Also read- സംവിധായകൻ സിദ്ധിഖിന് ഹൃദയാഘാതം, കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു: നില ഗുരുതരമെന്ന് റിപ്പോർട്ടുകൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News